HOME
DETAILS
MAL
ചര്‍ച്ച വിചിത്രമെന്ന് മാണി
backup
March 23 2018 | 18:03 PM
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫിലെടുക്കുന്നതുമായി ബന്ധപ്പെട്ടു സി.പി.എം-സി.പി.ഐ കേന്ദ്ര നേതൃത്വം നടത്തിയ ചര്‍ച്ച വിചിത്രമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി. സഹകരണം വേണമെന്ന് കേരള കോണ്‍ഗ്രസ്(എം) ആരോടും ആവശ്യപ്പെട്ടിട്ടില്ല. ചെങ്ങന്നൂരില്‍ സി.പി.എം സ്ഥാനാര്‍ഥി സജി ചെറിയാന് വോട്ട് അഭ്യര്‍ഥിച്ച് വന്നിരുന്നു. ചെങ്ങന്നൂരിലെ പിന്തുണയെപ്പറ്റിയുള്ള നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും മാണി പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്താണ് സജി ചെറിയാന് തന്നോട് വോട്ടു ചോദിച്ചത്. തങ്ങളുടെ വോട്ട് വേണ്ടെന്ന കാനത്തിന്റെ അഭിപ്രായം വൈരുധ്യമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."