റമളാന്‍ റിലീഫ് ശക്തമാക്കും: എസ്.വൈ.എസ്
പാലക്കാട് : ആഗതമായ റമളാനില്‍ വിപുലമായ കാമ്പയിന്‍ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ തല ഉദ്ഘാടനവും കിഴക്കന്‍മേഖലകളിലെ പള്ളികളിലേക്കുള്ള ഇഫ്താര്‍ വിഭവ വിതരണവും ഈ മാസം അഞ്ചിന് വൈകുന്നേരം നാലുമണിക്ക് ആലത്തൂര്‍ മഅ്ദനുല്‍ ഹിദായ മദ്രസയില്‍ നടത്തും. റമളാനിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശാഖാ, പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളില്‍ സജീവമാക്കാനും എസ്.വൈ.എസ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
എസ്.കെ.ജെ.എം.സി.സി പ്രസിഡണ്ട് അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഹമദ് തെര്‍ളായി പുതിയ ഭാരിവാഹികള്‍ക്കുള്ള തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജനറല്‍സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ജി.എം സലാഹുദ്ധീന്‍ ഫൈസി നന്ദിയും പറഞ്ഞു. ഇ.അലവി ഫൈസി കുളപ്പറമ്പ്, സി മുഹമ്മദലി ഫൈസി, കെ.സി അബൂബക്കര്‍ ദാരിമി, എം.വീരാന്‍ ഹാജി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങള്‍, പി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, ഇ.വി ഖാജാ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."