സര്‍ക്കാര്‍ നടപടി ആശങ്കാജനകം: ഐ.എസ്.എം
കോഴിക്കോട്: ധാര്‍മിക ബോധവല്‍ക്കരണം ജാമ്യമില്ലാ കുറ്റമായി കാണുന്ന കേരള സര്‍ക്കാര്‍ സമീപനം അത്യന്തം അപലപനീയമാണെന്ന് ഐ.എസ്.എം സംസ്ഥാന സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫാറൂഖ് കോളജ് അധ്യാപകന്‍ ചെയ്ത കുറ്റമെന്തെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ചുമതല അന്വേഷണ ഏജന്‍സികള്‍ക്കാണ്. പ്രസംഗങ്ങളില്‍ ഉപയോഗിക്കുന്ന ഉപമകള്‍ക്കും അലങ്കാരങ്ങള്‍ക്കും അശ്ലീല മുദ്രയടിച്ച് അധ്യാപക സമൂഹത്തെ അവഹേളിക്കുന്നത് യോജിച്ചതല്ല. മുസ്‌ലിം പ്രഭാഷകരുടെ പേരില്‍ മാത്രം കടുത്ത നിയമങ്ങള്‍ ചുമത്തി കേസെടുക്കുന്നതില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംഘ്പരിവാര്‍ അജണ്ടകള്‍ ഇടത്പക്ഷ സര്‍ക്കാരിന്റെ ലേബലില്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."