ദേശമംഗലം പഞ്ചായത്തില്‍ സെക്രട്ടറിയില്ല: ജനം ദുരിതത്തില്‍
ദേശമംഗലം: പഞ്ചായത്ത് ഓഫിസില്‍ സെക്രട്ടറി ഇല്ലാത്തതിനാല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. കഴിഞ്ഞ ആറ് മാസമായി പഞ്ചായത്തില്‍ ഭരണപരമായ കാര്യങ്ങള്‍ നടക്കാത്ത സ്ഥിതി വിശേഷമാണെന്ന് നാട്ടുകാര്‍ പരാതിപെടുന്നു.
സെക്രട്ടറി ഇന്‍ ചാര്‍ജാണ് പഞ്ചായത്ത് ഭരണം നടത്തുന്നത്. എന്നാല്‍ സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ സെക്രട്ടറിക്ക് മാത്രമെ കഴിയൂവെന്നതിനാല്‍ പ്രതിസന്ധി തീരുന്നില്ല.
അടുത്ത ദിവസം പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെ സെക്രട്ടറിയുടെ അഭാവം വലിയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്. ആറ് മാസം മുമ്പ് ജനങ്ങളുടെ കാര്യങ്ങള്‍ നടക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസില്‍ വെച്ച് പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ നടന്ന വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സെക്രട്ടറിയെ സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് സെക്രട്ടറിയെ നിയമിക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവില്‍ വന്നതും പ്രതിസന്ധിയായി. അടിയന്തരമായി സെക്രട്ടറിയെ നിയമിച്ച് ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."