HOME
DETAILS

മലബാര്‍ സാംസ്‌കാരിക പൈതൃകോല്‍സവം ഉദ്ഘാടനം ഇന്ന്

  
backup
March 24 2018 | 06:03 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%88%e0%b4%a4-2


കണ്ണൂര്‍: മലബാര്‍ സാംസ്‌കാരിക പൈതൃകോല്‍സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. ചരിത്രപൈതൃക പ്രദര്‍ശനോദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പുകള്‍, ഭാരത് ഭവന്റെയും ഫോക്‌ലോര്‍ അക്കാദമിയുടെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് മാര്‍ച്ച് 26 വരെ പൈതൃകോല്‍സവം സംഘടിപ്പിക്കുന്നത്.
രാവിലെ 9.30ന് തെയ്യം കലയും കാലവും എന്ന വിഷയത്തില്‍ സെമിനാര്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എം ഭരതന്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ നാട്ടരങ്ങ്, ഗദ്ദിക, നിണബലി.
ഏഴ് മുതല്‍ 9.30 വരെ വന്ദനഗീതം, സര്‍ഗസുധ, കഥകളി, മെഗാഷോ. നാളെ രാവിലെ 9ന് പഴമയിലെ പുതുമ എന്റെ പെരുമ ചരിത്ര പൈതൃക ബോധന യാത്ര ജനകീയ ചരിത്ര പൈതൃക പ്രശ്‌നോത്തരി. വൈകിട്ട് അഞ്ചു മുതല്‍ നാട്ടരങ്ങ്, മംഗലം കളി, എരുതുകളി, അലാമിക്കളി. തുടര്‍ന്ന് ആദരക്കൂട്ടായ്മ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഇ.പി ജയരാജന്‍ എം.എല്‍.എ അധ്യക്ഷനാകും. സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത വിശിഷ്ടാതിഥിയാകും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
നാളെ കമ്മ്യൂനിറ്റി ആര്‍ക്കൈവ്‌സിന്റെ ഭാഗമായുള്ള പുസ്തക ശേഖരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഏറ്റുവാങ്ങും. 26ന് വിവിധ കലാപരിപാടികളോടെ പൈതൃകോല്‍സവം സമാപിക്കും. പൈതൃകോത്സവത്തിന്റെ ലോഗോ, ബ്രോഷര്‍ പ്രകാശനച്ചടങ്ങ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ലോഗോ ആനിമേഷന്‍ പ്രകാശനം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  5 hours ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  5 hours ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  6 hours ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  6 hours ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  6 hours ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  7 hours ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  7 hours ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  7 hours ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  7 hours ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  8 hours ago