വേനലവധി സംസ്‌കരണ പദ്ധതികള്‍ക്ക് വിനിയോഗിക്കുക: മദ്‌റസാ മാനേജ്മന്റ് അസോസിയേഷന്‍
തൃശൂര്‍ : സ്‌കൂള്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞു വേനലവധിയിലേക്കു പ്രവേശിക്കാനിരിക്കുന്ന ഈ സമയങ്ങള്‍ ഫലപ്രദമായ പഠന സംസ്‌കരണ പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്താന്‍ മാനേജ്‌മെന്റ് രംഗത്തിറങ്ങണമെന്നു മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ സര്‍വ്വോന്മുഖ പുരോഗതിയില്‍ പങ്കു വഹിക്കാന്‍ മദ്‌റസ കമ്മിറ്റികള്‍ക്കു ബാധ്യതയുണ്ടെന്നു മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത റെയ്ഞ്ച് സെക്രട്ടറിമാരുടെ യോഗം അഭിപ്രായപ്പെട്ടു. മദ്‌റസകളിലെ പരീക്ഷകള്‍ക്കു തയ്യാറാകാനും പാഠഭാഗങ്ങള്‍ കുട്ടികളില്‍ നന്നായി സന്നിവേശിപ്പിച്ചെടുക്കാനും പ്രായോഗികതയിലെ പോരായ്മകളെ പരിഹരിക്കാനും ഒഴിവുകാലം വിനിയോഗിക്കാന്‍ മുഅല്ലിംകള്‍ ഇടപെടണം.
27 നു തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ജില്ലാ ശില്‍പശാലയുടെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. ജില്ലയിലെ 24 റെയ്ഞ്ചുകളിലും പ്രചരണ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. സിദ്ധീഖ് ബദ്‌രി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി ബാഖവി അധ്യക്ഷനായി. സിദ്ദീഖ് ഫൈസി മങ്കര പദ്ധതികള്‍ അവതരിപ്പിച്ചു. ഉസ്മാന്‍ കല്ലാട്ടയില്‍, ഇബ് റാഹീം കുട്ടി കൊടുങ്ങല്ലൂര്‍ , മുഹമ്മദ് മോന്‍ കടപ്പുറം, കെ.എസ്.എം ബഷീര്‍ ഹാജി പെരിങ്ങോട്ടുകര, ത്രീസ്റ്റാര്‍ കുഞ്ഞ് മുഹമ്മദ് ഹാജി, എന്‍.കെ അലി കോട്ടോല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."