HOME
DETAILS

സഊദിയില്‍ ഇതുവരെ പിടിയിലായത് എട്ടര ലക്ഷം നിയമലംഘകര്‍; ആറു ലക്ഷം പേര്‍ ഇഖാമ നിയമലംഘകര്‍

  
backup
March 24 2018 | 11:03 AM

45132531314-2

ജിദ്ദ: സഊദിയില്‍ നിയമലംഘകരുടെ എണ്ണം വര്‍ധിക്കുന്നു. നിയമം ലംഘിച്ചതിന് ഇതുവരെ പിടിയിലായത് എട്ടര ലക്ഷം പേരാണ്. അറസ്റ്റിലായവരില്‍ ആറ് ലക്ഷത്തോളം പേര്‍ ഇഖാമ നിയമലംഘകരാണ്. ഇതില്‍ രണ്ടായിരത്തില്‍ താഴെ പേര്‍ ഇന്ത്യക്കാരാണ്. സഊദിയിലെ എല്ലാ പ്രധാന മേഖലകളിലും നിയമം ലംഘിക്കുന്നവരെയും അതിന് സഹായിക്കുന്നവരെയും പിടികൂടാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിലവില്‍ സഊദിയുടെ 13 പ്രവിശ്യകളിലാണ് പരിശോധന നടക്കുന്നത്.കഴിഞ്ഞ നാല് മാസങ്ങളായി ശക്തമായ പരിശോധനയാണ് നടക്കുന്നത്. രാജ്യത്തെ നിയമലംഘകരെ ഒഴിവാക്കി നിയമലംഘകരില്ലാത്ത രാജ്യമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് പരിശോധന നടക്കുന്നത്.

പിടിക്കപ്പെട്ടവരില്‍ ആറ് ലക്ഷത്തോളം പേര്‍ ഇഖാമ അഥവാ താമസരേഖ ഇല്ലാത്തവരാണ്. ഒന്നരലക്ഷത്തിലധികം പേര്‍ തൊഴില്‍ നിയമപ്രശ്‌നങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാണ്. അതിര്‍ത്തി നിയമലംഘകരായ എഴുപതിനായിരത്തോളം പേരും അകത്തായി. രേഖകളുണ്ടായിരിക്കെ ഇവ പരിശോധിച്ച് ഉറപ്പുവരുത്താനായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ പേരെ ഇതിനകം സഊദിയില്‍ നിന്ന് കയറ്റി അയച്ചു. ഒന്നര ലക്ഷം പേര്‍ ടിക്കറ്റ് ബുക്കിങിന് വേണ്ടി കാത്തുകിടക്കുകയാണ്. മൂന്ന് ലക്ഷം പേരുടെ നടപടികള്‍ എംബസിയിലും പാസ്‌പോര്‍ട്ട് വിഭാഗത്തിലുമായി പുരോഗമിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  15 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  24 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  29 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago