HOME
DETAILS
MAL
മലയാളി സാന്നിധ്യം അനസ് മാത്രം
backup
March 25 2018 | 02:03 AM
ന്യൂഡില്‍ഹി: കിര്‍ഗിസ് റിപ്പബ്ലിക്കിനെതിരായ എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. 24 അംഗ ടീമില്‍ പ്രതിരോധ താരം അനസ് എടത്തൊടിക മാത്രമാണ് മലയാളി സാന്നിധ്യം.
ഈ മാസം 27നാണ് മത്സരം. കരുത്തുറ്റ നിരയുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. 13 പോയിന്റുമായി നിലവില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതുള്ള ഇന്ത്യ യോഗ്യത ഉറപ്പാക്കിയതിനാല്‍ വേവലാതിയില്ലാതെയാണ് മത്സരിക്കാനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."