കശ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു യുവതിക്കു പരുക്കേറ്റു. ഭീകരര്‍ വെടിവയ്പു നടത്തിയതിനെ തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
ജില്ലയിലെ ബീര്‍വ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് രാത്രി സ്ഥലം വളഞ്ഞപ്പോഴാണ് പൊലിസിനു നേരെ വെടിവയ്പുണ്ടായത്.തുടര്‍ന്ന് കൂടുതല്‍ സുരക്ഷാസേന തിരച്ചിലിനിറങ്ങി.
ഒരു വീട്ടിലായിരുന്നു ഭീകരര്‍ ഒളിച്ചിരുന്നത്. സൈന്യം വളഞ്ഞതറിഞ്ഞു പുറത്തിറങ്ങിയ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സ്ഥലത്തു നിന്ന് തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.
അതേസമയം, കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ ഏത് ഭീകരസംഘടനയിലെ അംഗമാണെന്നും വ്യക്തമല്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തതായി സൈന്യം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."