HOME
DETAILS
MAL
ചോരക്കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍
backup
March 25 2018 | 06:03 AM
മഞ്ചേരി: ചോരക്കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിനു മുന്‍വശത്തെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി. ജനിച്ച് അഞ്ച മുതല്‍ ഏഴു ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം.
കുഞ്ഞിനെ വൈകിട്ട് ഏഴരയോടെതന്നെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്കും തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി. ആരോഗ്യനിലയില്‍ കുഴപ്പങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയിലെ ശിശു സംരക്ഷണ വിഭാഗത്തിലെ നഴ്സുമാരുടെ സംരക്ഷണത്തിലാണ്.
ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും പ്രാഥമിക ചികിത്സക്കു ശേഷം കുഞ്ഞിനെ ചൈല്‍ഡ് ലൈനിനു കൈമാറുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."