ഭവന പദ്ധതിക്കും സ്ത്രീ ശാക്തീകരണത്തിനും മുന്‍ഗണന നല്‍കി ചെങ്ങമനാട് പഞ്ചായത്ത്
നെടുമ്പാശ്ശേരി: ഭവനപദ്ധതിക്കും സ്ത്രീ ശാക്തീകരണത്തിനും മുഖ്യ പരിഗണന നല്‍കിക്കൊണ്ട് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഇതോടൊപ്പം കാര്‍ഷിക മേഖലക്കും പ്രത്യേക പരിഗന നല്‍കിയിട്ടുണ്ട്. 20.68 കോടി വരവും, 20.46 കോടി ചെലവും, 22.50 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ എല്യാസ് അവതരിപ്പിച്ചു.
സര്‍ക്കാര്‍ ഫണ്ടുള്‍പ്പെടെ ഭവന പദ്ധതിക്ക് 5.96 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 1.75 കോടിയും വക കൊള്ളിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍, വയോജനങ്ങള്‍, പട്ടികജാതി വിഭാഗം എന്നിവര്‍ക്കും ബജറ്റില്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
പാലിയേറ്റീവ് കെയറിന് 95 ലക്ഷവും, അങ്കണവാടി പോഷകാഹാരത്തിന് 34 ലക്ഷവും, പാല്‍ സബ്‌സിഡിക്ക് ഒന്‍പത് ലക്ഷവും ഉള്‍പ്പെടുത്തി. സ്ത്രീ ശാക്തീകരണത്തിനും, അവരുടെ പദവി ഉയര്‍ത്തുന്നതിനും പ്രത്വേക പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. പുഷ്പ, വാഴ കൃഷികള്‍, കറവപ്പശു, സ്ത്രീ പദവി പഠനം, ജനറല്‍, പട്ടികജാതി വിഭാഗങ്ങള്‍ക്ക് തുണി സഞ്ചി സഞ്ചി നിര്‍മ്മാണ യൂനിറ്റ് എന്നീ പദ്ധതികള്‍ക്കായി 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
വിഷ രഹിത സസ്യ ഭക്ഷ്യോത്പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കാര്‍ഷിക പദ്ധതികള്‍ക്കായി 89.90 ലക്ഷമാണ് വകതിരുത്തിയിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി, മത്സ്യ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഒന്‍പത് ലക്ഷം വീതവും ബജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്.
മൃഗ സംരക്ഷണം, മത്സ്യ ബന്ധനം, തെങ്ങ് കൃഷി, പച്ചക്കറി കൃഷി, വാഴ കൃഷി എന്നിവക്കും കുടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇഞ്ചി കൃഷി, പശു, ആട് കോഴി, താറാവ് വളര്‍ത്തല്‍ എന്നിവക്കും തുക വകകൊള്ളിച്ചിട്ടുണ്ട്. ഭരണ സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."