തൃക്കാക്കര നഗരസഭ: പശ്ചാത്തല വികസനത്തിനും മാലിന്യ സംസ്‌കരണത്തിനും ഊന്നല്‍
കാക്കനാട്: തൃക്കാക്കര നഗരസഭ 154 കോടി രൂപ വരവും 133 കോടി രൂപ ചെലവും 20 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് അവതരിപ്പിച്ചു. തൃക്കാക്കരയില്‍ ഇപ്പോഴുള്ള സ്റ്റേഡിയം മള്‍ട്ടി പര്‍പ്പസ്‌പ്പോര്‍ട്‌സ് എന്റര്‍ടൈമെന്റ് സെന്ററായി ഉയര്‍ത്തുന്നതിന് രണ്ട് കോടി രൂപയും ഉപയോഗിക്കും. നിലവില്‍ ഗ്യാലറി നിര്‍മാണത്തിന് ' ടെണ്ടര്‍ ' കഴിഞ്ഞതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂളുകളുടെ നവീകരണത്തിന് 90 ലക്ഷം രൂപയും പശ്ചാത്തല മേഖല വികസനത്തിന് മുന്ന് കോടിയും മാലിന്യ സംസ്‌കരണത്തിന് മുന്ന് കോടിയും ലൈഫ്മിഷന്‍ പദ്ധതിയില്‍ വാണാച്ചിറയിലുള്ള 50 സെന്റ് ഭൂമിയില്‍ നിര്‍ധനരായവര്‍ക്ക് ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ 2 കോടി രൂപയും തൃക്കാക്കര സ്വയംപര്യാപ്ത നഗരമാക്കാന്‍ 2 കോടി രൂപയും ചെലവാക്കും. പച്ചക്കറി,പാല്‍, മുട്ട, മീന്‍, ഇറച്ചി എന്നിവയ്ക്ക് സ്വയംപര്യാപ്തമാക്കുന്ന സംഘങ്ങള്‍ രൂപീകരിക്കും. തെങ്ങോട് കുടിവെള്ള പദ്ധതിക്ക് ഒന്നരക്കോടി രൂപ ചെലവഴിക്കും. വയോജന സൗഹൃദ സെന്റര്‍ നിര്‍മിക്കും.
വഴിയാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ക്കും സുരക്ഷിത താമസത്തിനുമായി ഷീ ലോഡ്ജ് ഒരുക്കുവാന്‍ 20 ലക്ഷവും, സത്രീകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനത്തിനായി 30 ലക്ഷവും, നഗരത്തിന്റെ പ്രധാന റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് 3 കോടിയും, ശാരീരികമായി ചലനശേഷിയില്‍ കുറവ് സംഭവിച്ച ദിന്ന ശേഷിക്കാര്‍ക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടര്‍ വിതരണം ചെയുന്നതിനായി 10 ലക്ഷവും, മൈക്രോ ലെവല്‍കി വെള്ള പദ്ധതിക്കായ് 50 ലക്ഷവും, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉള്‍പ്പെടെ കുടിവെള്ള പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഒന്നര കോടിയും, നഗര സൗന്ദര്യവത്ക്കരണത്തിനായി 1കോടി രൂപയും, വിദ്യാഭ്യാസ സംരക്ഷണത്തിനായി 30 ലക്ഷവും, പടമുകള്‍ ഗവ. യു.പി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ 30 ലക്ഷവും, പട്ടികവര്‍ഗ്ഗക്കാരുടെ സാമൂഹിക, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും തൊഴില്‍ പരിശീലനം എന്നിവയ്ക്കായും 25 ലക്ഷവും, കാര്‍ഷിക വികസനവും, മൃഗ സംരക്ഷണവും ക്ഷീര വികസനത്തിനുമായി 2.75 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി.
പട്ടികജാതി വിഭാഗ വികസനം വനിതാ വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ കെ ടി എല്‍ദോ പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് ബജറ്റ് അവതരിപ്പിച്ചു.ചെയര്‍പേഴ്‌സന്‍ കെ കെ നീനു അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."