ഹജ്ജ്: സുപ്രിംകോടതിയുടെ കനിവില്‍ അവസരം കൈവന്നവരുടെ ലിസ്റ്റ് വൈകുന്നു
കൊണ്ടോട്ടി: ആശങ്കകള്‍ക്കൊടുവില്‍ സുപ്രിംകോടതി കനിവോടെ ഹജ്ജിന് അവസരം ലഭിച്ച കഴിഞ്ഞവര്‍ഷത്തെ അഞ്ചാംവര്‍ഷക്കാരുടെ ലിസ്റ്റ് വൈകുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള ലിസ്റ്റ് ലഭിച്ചാല്‍ മാത്രമെ അവസരം ലഭിച്ചവരെക്കുറിച്ചുള്ള വ്യക്തത കൈവരികയുള്ളൂവെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
പുതിയ ഹജ്ജ് മാനദണ്ഡപ്രകാരം തുടര്‍ച്ചയായി അപേക്ഷിക്കുന്ന അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കിയിരുന്നില്ല. ഇതോടെയാണ് കേരളത്തില്‍ നിന്നുള്ള അഞ്ചാം വര്‍ഷക്കാര്‍ സംഗമിച്ച് സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ 12ന് അഞ്ചാം വര്‍ഷക്കാരുടെ പട്ടികയിലെ 65നും 69നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലിസ്റ്റ് ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നല്‍കിയിട്ടില്ല.
സുപ്രിംകോടതിയുടെ സത്യവാങ്മൂലത്തില്‍ അഞ്ചാം വര്‍ഷക്കാരായി ഇന്ത്യയില്‍ ആകെ 1,965 പേര്‍ മാത്രമാണ്ഉള്ളതെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചത്. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് അഞ്ചാം വര്‍ഷക്കാരുള്ളത്. ഇതില്‍ കൂടുതലും കേരളത്തില്‍ നിന്നാണ്. 9,500 പേരില്‍ ആയിരത്തോളം പേര്‍ 65-69 പ്രായത്തിലുള്ളവരാണ്.
ഒരുകവറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ അപേക്ഷകരുണ്ടെങ്കില്‍ നിശ്ചിത പ്രായപരിധിയിലുള്ള ഒരാള്‍ക്ക് മാത്രമെ അവസരം കൈവരികയുള്ളു. ഇത് കവറില്‍ ബാക്കിയാവുന്ന സ്ത്രീകളെയും ബാധിക്കും. മഹ്‌റമില്ലാതെ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് തീര്‍ഥാടനത്തിന് അനുമതിയില്ല.
ഹജ്ജിന് ഒന്നാംഗഡു പണം അടയ്ക്കല്‍, പാസ്‌പോര്‍ട്ട് സമര്‍പ്പണം, രണ്ടു പരിശീലന ക്ലാസുകള്‍ എന്നിവ പൂര്‍ത്തീകരിച്ചിട്ടും അഞ്ചാം വര്‍ഷക്കാരുടെ ലിസ്റ്റ് ഇതുവരെ എത്താത്തതും ആശങ്കക്കിടയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."