HOME
DETAILS

ദേശീയപാത വികസനം:സര്‍വേ പുരോഗമിക്കുന്നു; പുതിയ വീടുകളും റോഡെടുക്കും

  
backup
March 27, 2018 | 1:18 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%aa

 

 

വളാഞ്ചേരി: ദേശീയപാത നാലു വരിയാക്കുന്നതിനുള്ള സര്‍വേ സമാധാനപരമായി പുരോഗമിക്കുന്നു. വളാഞ്ചേരി നഗരസഭാ പരിധിയിലെ ഓണിയന്‍പാലം മുതല്‍ വട്ടപ്പാറ വരെയുള്ള പ്രദേശത്തെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. രണ്ടു ടീമുകളായി ഇന്നലെ രാവിലെ എട്ടോടെയാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്.
ഓണിയന്‍ പാലം മുതല്‍ കാവുംപുറം വരെയുള്ള ഭാഗത്തെ സര്‍വേ ഉച്ചയ്ക്കു രണ്ടോടെ പൂര്‍ത്തിയായി. വടക്കുമുറിയില്‍ നടക്കാവില്‍ മൊയ്തീന്‍, തച്ചയില്‍ ഉമ്മര്‍, മഠത്തില്‍ പറമ്പില്‍ യാഹു, കൂരുതൊടി മുഹമ്മദലി, കൂരുതൊടി മുഹമ്മദ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായും കൂരുതൊടി മൊയ്തീന്‍, കോപ്പിലകത്ത് ശഹീദ്, തച്ചയില്‍ അബൂബക്കര്‍ എന്നിവരുടെ വീടൂകള്‍ ഭാഗികമായും നഷ്ടപ്പെടും. ഇവയില്‍ ഏറെയും പുതുതായി പണിതവയാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ച് താമസമാക്കാന്‍ കാത്തിരിക്കുന്ന വീടും ഇവയില്‍ ഉള്‍പ്പെടും. ഇവരില്‍ പലരും 2013ലെ അലൈന്‍മെന്റില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ നോക്കി വീടു പണിതവരാണ്.
ഉച്ചയ്ക്കു പന്ത്രണ്ടോടെ കാവുംപുറം സലഫി മസ്ജിദ് മുതല്‍ വട്ടപ്പാറവരെ മൂന്നാമതു സംഘം സര്‍വേ ഉദ്യോഗസ്ഥര്‍കൂടി എത്തിയതോടെ ഈ പ്രദേശങ്ങളില്‍ സര്‍വേ നടപടികള്‍ പെട്ടെന്നു പൂര്‍ത്തിയായി. കൂടുതല്‍ ജനവാസ കേന്ദ്രമായ വട്ടപ്പാറ മേഖലയിലും പ്രതിഷേധങ്ങളോ അപസ്വരങ്ങളോ കൂടാതെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. സര്‍വേ മൂന്നോടെ വട്ടപ്പാറയില്‍ അവസാനിച്ചു.
ഇന്നു രാവിലെ എട്ടിനു വട്ടപ്പാറ മുകള്‍ ഭാഗത്തുനിന്നു സര്‍വേ പുനരാരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  8 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  8 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  8 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  8 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  8 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  8 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  8 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  8 days ago