HOME
DETAILS
MAL
സംവരണം: സാമൂഹ്യനീതി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം- പി.കെ.കുഞ്ഞാലിക്കുട്ടി
backup
March 27 2018 | 01:03 AM
കൊച്ചി: സംവരണം പരിഷ്‌കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നത് സാമൂഹ്യനീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എം.എസ് എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാമ്പത്തിക സംവരണവും സാമൂഹ്യ നീതിയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് സംവരണം. ഇത് പാതി വഴിയില്‍ ഉപേക്ഷിക്കുന്നത് പിന്നോക്കക്കാരെ കൂടുതല്‍ പിന്നോക്കാവസ്ഥയിലേക്ക് പോകാന്‍ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."