HOME
DETAILS

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

  
October 29 2024 | 17:10 PM

Job Vacancy in Semi Government Institutions on contract basis Apply now

എറണാകുളം: വിവിധ അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് എറണാകുളം ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. പ്രായം 18-45. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 12ന് മുമ്പ് പരിധിയിലുളള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

ഒഴിവുകൾ

ഇലക്ട്രീഷ്യൻ: യോഗ്യത - ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഇൻസ്ട്രുമെൻ്റേഷനിൽ ഐടിഐ (രണ്ട് വർഷം). ബോട്ട്/ഷിപ്പ്/ഷിപ്പ്യാർഡ്/എച്ച്ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ആവിശ്യമാണ്.

ഫിറ്റർ മെക്കാനിക്കൽ: യോഗ്യത - ഐടിഐ/ഐടിസി ഫിറ്റർ/മെക്കാനിക് (റഫ്രിജറേഷൻ ആന്‍ഡ് എയർ കണ്ടിഷനിങ് (രണ്ട് വർഷം). റിപ്പയർ ആന്‍ഡ് മെയ്ൻ്റനൻസ് ഓഫ് പമ്പ്, ഡീസൽ ജനറേറ്റർ, കമ്പ്രസർ, മറൈൻ എഞ്ചി‌നുകൾ/റഫ്രിജറേഷൻ/എയർ കണ്ടീഷനിങ് എന്നിവയിൽ കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ആവിശ്യമാണ്.

ഫിറ്റർ എഫ്‌ആർപി: യോഗ്യത - ഐടിഐ/ഐടിസി (രണ്ട് വർഷം) കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും എഫ്ആർപി മേഖലയിലെ പ്രവൃത്തിപരിചയം ആവിശ്യമാണ്.

അസിസ്റ്റൻ്റ് ബോട്ട് മാസ്റ്റർ: യോഗ്യത - എസ്എസ്എൽസി, പ്ലസ്‌ടു വിത്ത് ഐടിഐ (മെട്രിക്), മാസ്റ്റർ ക്ലാസ് മൂന്ന് സർട്ടിഫിക്കറ്റ് (IV റൂൾസ്, 2022) സ്രാങ്ക്, നല്ല കാഴ്‌ച ശക്തി. സ്രാങ്ക്/ മാസ്റ്റർ ക്ലാസ് മൂന്ന് മേഖലയിലെ ആറ് വർഷത്തെ പ്രവൃത്തി പരിചയം ആവിശ്യമാണ്.

ടെർമിനൽ കൺട്രോളർ: യോഗ്യത - എഞ്ചിനീയറിങ് ഡിപ്ലോമ/ബിരുദം (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഇൻസുമെൻ്റേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐടി) ബോട്ട്/ഷിപ്പ്/ഷിപ്പ്യാർഡ്/എച്ച്ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ആവിശ്യമാണ്.

ബോട്ട് ഓപ്പറേറ്റർ: യോഗ്യത - എസ്എസ്എൽസി, പ്ലസ് ടു വിത്ത് ഐടിഐ (മെട്രിക്), മാസ്റ്റർ ക്ലാസ് രണ്ട് സർട്ടിഫിക്കറ്റ് (IV റൂൾസ്, 2022) സ്രാങ്ക്. നല്ല കാഴ്‌ച ശക്തി. സ്രാങ്ക്/ മാസ്റ്റർ ക്ലാസ് മൂന്ന് മേഖലയിലെ ആറ് വർഷത്തെ പ്രവൃത്തി പരിചയം ആവിശ്യമാണ്.

എംഎസ്‌സി നഴ്‌സിങ് വിഭാഗത്തിൽ സീറ്റൊഴിവ്: എറണാകുളം ഗവ നഴ്‌സിങ് കോളജിൽ 2024-25 വർഷത്തിൽ എംഎസ്‌സി നഴ്‌സിങ് കോഴ്‌സിൽ സ്പെഷ്യാലിറ്റി മെൻ്റൽ ഹെൽത്ത് നഴ്‌സിങ്, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിങ് എന്നിവയിൽ ഒഴിവ്. പ്രവേശന പരീക്ഷ കമ്മിഷണർക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ രേഖകളുമായി ഒക്ടോബർ 30ന് രാവിലെ 11ന് അസൽ രേഖകളുമായി ഗവ നഴ്‌സിങ് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് ഹാജരാകണം.

താത്കാലിക ഒഴിവ്: കളമശ്ശേരി ഗവ ഐടിഐ ക്യാംപസിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലുള്ള ഗവ അഡ്വാൻസ്‌ഡ്‌ വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (എവിടിഎസ്) സ്ഥാപനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്‌ടറുടെ താത്കാലിക ഒഴിവുണ്ട്. ഓപ്പറേഷൻ ആന്‍ഡ് മെയിൻ്റനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് എന്ന മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്‌സിൽ ഓപ്പൺ കാറ്റഗറിയിലാണ് ഒഴിവ്.

യോഗ്യത: മെക്കാനിക്ക് ഡീസൽ/മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എ൯സിവിടി സർട്ടിഫിക്കറ്റും ഏഴ് വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്ക് ഡീസൽ / മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എ൯എസി സർട്ടിഫിക്കറ്റും ആറ് വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ ഓട്ടോമോബൈൽ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്ക്/ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയും പ്രസ്‌തുത മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തന പരിചയവും.

മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ നാലിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ എവിടിഎസ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

ഫോൺ: 8089789828, 0484-2557275



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  5 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  5 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  5 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  6 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  6 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  6 days ago
No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  6 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  6 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  6 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  6 days ago