HOME
DETAILS
MAL
കഞ്ഞിപ്പുര-മൂടാല്‍ ബൈപാസിന് 25 കോടി
backup
March 27 2018 | 01:03 AM
വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാല്‍ ബൈപാസിനു സ്ഥലമേറ്റെടുക്കല്‍ പ്രവൃത്തികള്‍ക്കായി 25 കോടി രൂപ അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. സ്ഥലം ഏറ്റെടുക്കുന്നതിനായി 23.5 കോടി രൂപയും കെ.എസ്.ഇ.ബിയുടെയും ജല അതോറിറ്റിയുടെയും ചെലവുകള്‍ക്കായി ഒരു 1.65 കോടി രൂപയും അനുവദിച്ചാണ് ധനകാര്യ വകുപ്പിന്റെ ഉത്തരവ്.
സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ബാക്കി തുകകൂടി അനുവദിക്കും. 2013ല്‍ അന്നത്തെ മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നെങ്കിലും ആവശ്യമായ ഫണ്ട് അനുവദിക്കാത്തതു മൂലം പ്രവൃത്തി പൂര്‍ത്തീകരിക്കാനായിരുന്നില്ല. വട്ടപ്പാറയിലെ അപകട പരമ്പരയ്ക്കും വളാഞ്ചേരിയിലെ ഗതാഗതക്കുരുക്കിനും അറുതിവരുത്താന്‍ ബൈപാസിന് കഴിയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."