HOME
DETAILS

കര്‍ഷക നിരാഹാര സമരം: മന്ത്രിതല ചര്‍ച്ച ഇന്ന്, പ്രതീക്ഷയോടെ വടക്കനാട്ടുകാര്‍

  
backup
March 27 2018 | 02:03 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b9%e0%b4%be%e0%b4%b0-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4

 

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട് കര്‍ഷകര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പരിഹാരം കാണുന്നതിനായി ഇന്ന് വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ മന്ത്രിതല ചര്‍ച്ച.
റവന്യൂ വകുപ്പ് മന്ത്രി, ജില്ലയിലെ മൂന്ന് എം.എല്‍.എമാര്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, നൂല്‍പ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡ് ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍, സമരസമിതി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉച്ചക്ക് രണ്ടിനാണ് ചര്‍ച്ച. ജോബി മുക്കാട്ടുകവുങ്കല്‍, കരുണകരന്‍ വെള്ളക്കെട്ട്, യോഹന്നാന്‍ വര്‍ഗീസ്, കെ.ടി കുര്യക്കോസ്, അഡ്വ. എം.ടി ബാബു, പി.എ വിശ്വനാഥന്‍ എന്നിവര്‍ ഗ്രാമസംരക്ഷണ സമിതിക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കും.
20ന് ജില്ലാ കലക്ടര്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിതല ചര്‍ച്ച നടക്കുന്നത്. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറക്കുന്നതിന് കാടും നാടും വേര്‍തിരിക്കുക, വനാതിര്‍ത്തി മേഖലകളില്‍ സോളാര്‍ ഫെന്‍സിംഗോട് കൂടിയ കന്മതില്‍ നിര്‍മിക്കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.
സമരത്തിന്റെ 11ാം നാള്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ചയെ വളരെ പ്രതീക്ഷയോടെയാണ് വടക്കനാടുകാര്‍ വീക്ഷിക്കുന്നത്. അതിനിടെ വടക്കനാട് വന്യജിവി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 11ാം ദിവസത്തിലേക്ക് പ്രവേശിച്ചു.
ജനപിന്തുണ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ സമരമാണ് വടക്കനാട് ഗ്രാമസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തുന്നത്. വന്യമൃഗശല്യത്തിനെതിരേ ചീരാല്‍ കേന്ദ്രമായി പ്രവൃത്തിക്ക് ചീരാല്‍ സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ വടക്കനാട് കര്‍ഷകരുടെ നിരാഹാരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പാസ്റ്റര്‍ കൗണ്‍സില്‍, കോട്ടക്കുന്ന് റസിഡന്റ് അസോസിയേഷന്‍, ചെതലയം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി, ഇടവക അംഗങ്ങള്‍, ആര്‍മനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍, ചീരാല്‍ ലയണ്‍സ് ക്ലബ്ബ്, പാറക്കാടവ് കുരുമുളക് സംരക്ഷണ സമിതി, കട്ടയാട്, കൈവെട്ടമൂല, പഴുപ്പത്തൂര്‍ നിവാസികള്‍, നെന്മേനികുന്ന് നിവാസികള്‍, കോളിയാടി സ്‌നേഹദീപം റസിഡന്‍സ് അസോസിയേഷന്‍, കണ്ണൂര്‍, കേളകം, പാറത്തോട് സ്‌നേഹപ്രിയ സ്വാശ്രയ സംഘം, നിലമ്പൂര്‍ മൂലേപാടം സെന്റ് ജോസഫ് ചര്‍ച്ച് ഇടവകാംഗങ്ങള്‍, കേരള സംസ്ഥാന സര്‍വിസസ് പെന്‍ഷനേഴ്‌സ് യൂനിയന്‍, എജൂക്കേഷന്‍ ലോണ്‍ ഹോല്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി, കേരള അക്കാദമി ഓഫ് എന്‍ജിയറിങ്, സുല്‍ത്താന്‍ ബത്തേരി പെന്തകോസ്ത് മിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രകടനമായിയെത്തി പിന്തുണ അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗം ബിന്ദു മനോജ്, ക്രിസ്ത്യന്‍ കര്‍ച്ചറല്‍ ഫോറം ജില്ലാ ചെയര്‍മാന്‍ സാലു മേച്ചേരിയില്‍, പാസ്റ്റര്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി തോമസ് ഏറണാട്ട്, കെ.സി.വെ.എം പ്രസിഡന്റ് ജിഷിന്‍, മിഷന്‍ ലിഗ് സംസ്ഥാന പ്രസിഡന്റ് ബീനു മാങ്കൂട്ടം, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാന്‍, മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപ്പിള്ള, ഊട്ടി സെന്റ് ജോസഫ് ചര്‍ച്ച് ഫാ. ജിജോ തുടങ്ങിയവര്‍ സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago