ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ബി.ജെ.പി ഹൈജാക്ക് ചെയ്യുന്നു: എ. റഹീംകുട്ടി
കൊല്ലം: മുസാഫിര്‍പൂരിലെ വര്‍ഗീയകലാപ കേസുകള്‍ പിന്‍വലിക്കാനുള്ള ഉത്തര്‍പ്രദേശ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടി നീതി-നിയമവ്യവസ്ഥയെ ഹൈജാക്ക് ചെയ്ത് ക്രിമിനലുകളെ സംരക്ഷിക്കുന്ന നയമാണെന്ന് നാഷണല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന പ്രസിഡന്റ് എ. റഹീം കുട്ടി അഭിപ്രായപ്പെട്ടു.
സംഘടന സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം വേട്ട നടത്തിയ പ്രതികളെ സംരക്ഷിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്രനിയമ സംവിധാനമുള്ള ജനാധിപത്യ-മതേതര രാജ്യമായ ഇന്ത്യയില്‍ ജാതീയും രാഷ്ട്രീയവും നോക്കി കൊടുംകുറ്റവാളികളായാലും രക്ഷപ്പെടുത്താന്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഭരണസംവിധാനങ്ങള്‍ ശ്രമിക്കുന്നത് നീതിവ്യവസ്ഥയെ തകര്‍ത്ത് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ക്ക് ഏകാശ്രയവും അത്താണിയുമായി നിലകൊള്ളുന്ന കോടതി കേസ് പിന്‍വലിക്കാന്‍ തയ്യാറാകരുതെന്ന് അഭ്യര്‍ത്ഥിച്ച് സൂപ്രീം കോടതിക്കും രാഷ്ട്രപതിക്കും നിവേദനം നല്‍കാന്‍ പ്രതിഷേധകൂട്ടായ്മ തീരുമാനിച്ചു.
യോഗത്തില്‍ നേതാക്കളായ മൈലാപ്പൂര് അബ്ദുള്‍ അസീസ്, എസ്.ജെ അസ്‌ലം, എ. സഫിയ ബീവി, സുഫിന അസ്‌ലം, എസ്. റംല, അനില റഹ്മാന്‍, എല്‍. സബൂറ, അന്‍സി അനീഷ്, സജി ഹനീഫ, സോണ മുജീബ്, സബീന നിസാര്‍, സെയ്ഫുനിസ അന്‍സാര്‍, സജീന ഇല്ല്യാസ്, ഹസീന സലീം, ഫൗസിയ അന്‍ഷാദ്, ഹനീസ സാബ്ജാന്‍, ഷിനി നൗഫല്‍, എസ്. റെജീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."