ആറുമാസത്തിനുളില് സഊദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ നാല് ലക്ഷം
റിയാദ്: സഊദിയിലെ പുതിയ നിയമ പ്രശ്നങ്ങള്‍ മൂലം ആര് മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ടത് നാല് ലക്ഷം വിദേശികള്ക്കെന്നു കണക്കുകള്‍.
കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയിലാണ് ഇത്രയും വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. കാലയളവില്‍ 1,10,000 സഊദികള്‍ പുതുതായി തൊഴില്‍ നേടിയതാണ് കാണാകുള പറയുന്നു.സഊദി ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴില്‍ നഷ്ടപ്പെട്ട നാലു ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലയില്‍ നിന്നും മാത്രമാണ്. സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ ഇതിനു പുറമെയാണ്.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഊര്‍ജ്ജിത സഊദിവല്ക്കരണമാണ് സഊദിയില്‍ നടന്നു വരുന്നത്. വരും മാസങ്ങളില്‍ ഇനിയും കൂടുതല്‍ മേഖലകളിലേക്ക് സഊദി വല്‍ക്കരണം വ്യാപിക്കുകയും നിലവിലെ അവസ്ഥയില്‍ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."