ദുബായ് അന്താരാഷ്ട്ര അറബിക് ഭാഷ സമ്മേളനം: പി.കെ സുഹൈല്‍ പങ്കെടുക്കും
കാസര്‍കോട്: 2018 ഏപ്രില്‍ 17 മുതല്‍ 21 വരെ ദുബൈയില്‍ നടക്കുന്ന ഏഴാമത് അന്താരാഷ്ട്ര അറബിക് സമ്മേളനത്തില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കുവാന്‍ കാസര്‍കോഡ് ഗവ:കോളേജ് പി.ജി. അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പി.കെ. സുഹൈലിന് ക്ഷണം ലഭിച്ചു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം രക്ഷാധികാരിയായ സമ്മേളനം, ഇന്റര്‍നാഷണല്‍ അറബിക് കൗണ്‍സില്‍, യുനെസ്‌കോ, അറബ് യൂണിവേഴ്‌സിറ്റീസ് യൂനിയന്‍ എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
അഞ്ച് ദിനങ്ങളില്‍, 130 സെഷനുകളിലായി എഴുപതോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പകങ്കുക്കുന്ന സമ്മേളനത്തില്‍ , കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അറബി പഠനത്തെക്കുറിച്ച് പി.കെ. സുഹൈല്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. സംസ്ഥാന അറബിക് പാഠ പുസ്തക സമിതി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."