HOME
DETAILS

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

  
October 14 2024 | 03:10 AM

CMs reply to Governor- Nothing to hide no unspoken interpretations

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട്  'ദ ഹിന്ദു' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ തൻ്റെ പരാമർശം സംബന്ധിച്ച് വിശദീകരണം തേടിയ ഗവർണർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി.   തനിക്കൊന്നും മറയ്ക്കാനില്ലെന്ന് രാജ്ഭവന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണ്.  താൻ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മറുപടിയിൽ വ്യക്തമാക്കി. 

തനിക്ക് വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കുകളിൽ  പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി, ഗവർണറെ അധികാരപരിധി ഓർമപ്പെടുത്തുകയും ചെയ്തു. അഭിമുഖത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഗവർണർ നടത്തിയ ഓരോ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തിനെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസമുണ്ടായത്.

ബില്ലുകളിൽ ഒപ്പിടാത്ത ഗവര്‍ണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ല. അന്വേഷണ വിവരങ്ങളാണ്   കേരള പൊലിസിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത്. അതുപ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികൾ സ്വർണക്കടത്ത് പണം ഉപയോഗിക്കുന്നതായി പൊലിസിന്റെ ഔദ്യോഗിക സൈറ്റിലില്ല.

സാമ്പത്തികസ്ഥിതിയെ തകിടം മറിക്കുന്നു, നികുതി വരുമാനം കുറയുന്നു എന്ന അർഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്. ഇക്കാര്യം പൊലിസ് തന്നെ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട് ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശരിയല്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.

അഭിമുഖത്തിലെ മുഖ്യമന്ത്രിയുടേതായി വന്ന പരാമർശങ്ങൾ ഏറ്റുപിടിച്ച ഗവർണർ രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കുമെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് വിശദീകരണം നല്‍കാത്തത്. ഞാന്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനാണ്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നു. ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും? പി.ആര്‍ ഉണ്ടെന്ന്  ഹിന്ദു പത്രം പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുകയാണ്’- എന്നിങ്ങനെയായിരുന്നു ഗവർണറുടെ വാക്കുകൾ. 

രാജ്യതാൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടുവരാതിരുന്ന ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനിലേക്കു വരേണ്ടതില്ലെന്നും ഗവർണർ തുറന്നടിച്ചിരുന്നു. ഈ പ്രതികരണം ചർച്ചയായതോടെ നിലപാട്  മയപ്പെടുത്തിയ ഗവർണർ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ രാജ് ഭവനിലേക്ക് വരരുതെന്ന്  വിശദീകരിക്കുകയും ചെയ്തു.

അതേസമയം, വിശദീകരണം തേടിയ ഗവർണർക്ക് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ, സംസ്ഥാനത്തെ സർക്കാർ- ഗവർണർ പോര് രൂക്ഷമായിരിക്കുകയാണ്. ഡൽഹിയിലെത്തിയ ഗവർണർ കേന്ദ്രസർക്കാർ പ്രതിനിധികളുമായി വിഷയം ചർച്ചചെയ്യുമെന്നാണ് വിവരം.

 

 

In Thiruvananthapuram, the Chief Minister responded sharply to the Governor's request for clarification regarding comments made in an interview with "The Hindu" about gold smuggling. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  15 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  15 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  15 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  15 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  15 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  15 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  15 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  15 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  15 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  15 days ago