HOME
DETAILS

വടക്കനാട് സമരം: മന്ത്രിതല ചര്‍ച്ചയ്‌ക്കൊടുവില്‍ വിജയം

backup
March 28 2018 | 01:03 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം ജില്ലക്ക് പുതിയൊരു സമരചരിത്രമാണ് തുറന്ന് നല്‍കിയത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തോളം ഇടതടവില്ലാതെ നീങ്ങിയ ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ സുല്‍ത്താന്‍ ബത്തേരി ടൗണിനെ ശബ്ദമുഖരിതമാക്കി. നൂറിലധികം പ്രകടനങ്ങള്‍ ആയിരക്കണക്കിന് ആളുകളെയും വഹിച്ച് ടൗണിലുടെ സമരപന്തലിലേക്കെത്തി.
രാവിലെ തുടങ്ങുന്ന ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ രാവേറെ ചെല്ലുമ്പോഴും പന്തം കൊളുത്തി പ്രകടനമായും തുടര്‍ന്നു. സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സംഘടനകളും വ്യക്തികളും ജനപ്രതിനിധികളും നേതാക്കന്മാരും ഗ്രാമസംരക്ഷണ സമരസമിതിയുടെ സമരപന്തലിലെത്തി. ആബാലവ്യദ്ധം ജനങ്ങളും കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ കര്‍ഷകരുടെ സമരപന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു.
അടുത്ത കാലത്തൊന്നും ജനങ്ങള്‍ ഇത്രയധികം പിന്തുണച്ച സമരങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ17ന് ആരംഭിച്ച സമരത്തില്‍ 242 സംഘടനകളും അത്രതന്നെ ജാഥകളുമായി അരലക്ഷത്തോളം പേര്‍ ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തി. പതിനൊന്നാം ദിവസമായ ഇന്നലെയും നിരവധിപേരാണ് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സമരപന്തലിലെത്തിയത്.
വടക്കനാട്ടെ സ്ത്രീകളും കുട്ടികളുമടക്കം 400ാളം പേര്‍ പ്രകടനമായെത്തി സമരപന്തലിനുസമീപം തീര്‍ത്ത സ്ഥലത്ത് ഉപവാസമിരുന്നു.
കൂടാതെ മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതികാസുഭാഷ്, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍, ആരോഗ്യവകുപ്പ് മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍, സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപീനാഥ് എന്നിവര്‍ പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സ്വകാര്യ ബസ് ഉടമകളുടെ സംഘടന, യൂത്ത് കോണ്‍ഗ്രസ്, സ്‌നേഹ സ്വാശ്രയസംഘം, സുല്‍ത്താന്‍ ബത്തേരി മേഖലാ മാതൃവേദി, വയനാട് ബുള്ളറ്റ് ക്ലബ്ബ് എന്നിവരും പ്രകടനമായെത്തി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചു.
ഈ സമരം പൂര്‍ണ്ണവിജയമായത് സമരസമിതിയുടെ ഇച്ഛാശക്തിയും കൂട്ടായ്മകൊണ്ടും മാത്രമാണ്. കാടിനും നാടിനും ദോഷമില്ലാത്തവിധത്തില്‍ വന്യജിവി പ്രശ്‌നം പരിഹരിക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിലാണ് സമിതി സമരവുമായി രംഗത്തിറങ്ങിയത്.

നാള്‍വഴികള്‍

വന്യജിവി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ സൂല്‍ത്താന്‍ ബത്തേരി വന്യജിവി സങ്കേതം മേധാവിയുടെ കാര്യാലയത്തിന് മുന്നില്‍ മാര്‍ച്ച് 17നാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തുടര്‍ന്ന് 20ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് സമരപന്തലിലെത്തി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇത് പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ചക്ക് സമസരസമിതി നേതാക്കളെ വനംമന്ത്രി ക്ഷണിച്ചു. അതിനിടെ സമരം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി സുല്‍ത്താന്‍ ബത്തേരി താലൂക്കി ഹര്‍ത്താലും നടത്തി. സമരമിരുന്ന് മുഴുവന്‍ ദിവസങ്ങളിലും ഐക്യദാര്‍ഡ്യവുമായി ജനം ഒഴുകിയെത്തിയതോടെ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി പാതയിലെ സമര പന്തലിന് മുന്‍വശം ആളൊഴിയാതെയായി. അങ്ങിനെ സമരം പുതുചരിതവും സൃഷ്ടിച്ചു.

നാടിനായി നിരാഹാരമനുഷ്ഠിച്ചവര്‍

വി.സി ഷൈന്‍, നിഖില്‍ ജോര്‍ജ്ജ്, നൂല്‍പ്പുഴ പഞ്ചായത്തംഗം എം.കെ മോഹനന്‍ എന്നിരാണ് നിരാഹാര സമരം ആദ്യം തുടങ്ങിയത്. പിന്നീട് അവശരായവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കുന്ന മുറയ്ക്ക് അടുത്തയാള്‍ നിരാഹാരം ആരംഭിച്ചു. യഥാക്രമം ദേവസ്യ പുറ്റനാല്‍, ചിത്രാംഗദന്‍, ഷാജി ചാത്തനേത്ത്, ജോബി മങ്കുത്തേല്‍, പ്രഭിന്‍ പുതിയോണി തുടങ്ങി എട്ടുപേര്‍ നിരാഹാരം അനുഷ്ഠിച്ചു.

ആവശ്യങ്ങള്‍

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണുക, സോളാര്‍ ഫെന്‍സിംഗോട് കൂടിയ കല്‍മതില്‍ നിര്‍മ്മിക്കുക, കാടും നാടും വേര്‍തിരിക്കുക, വന്യജിവികളുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതന് ജോലിയും നല്‍കുക, പരുക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സാ സഹായവും ഒരു ലക്ഷം രൂപയും നല്‍കുക.

പുതുചരിതമായി സഹനസമരം

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം ജില്ലക്ക് പുതിയൊരു സമരചരിത്രമാണ് തുറന്ന് നല്‍കിയത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തോളം ഇടതടവില്ലാതെ നീങ്ങിയ ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ സുല്‍ത്താന്‍ ബത്തേരി ടൗണിനെ ശബ്ദമുഖരിതമാക്കി. നൂറിലധികം പ്രകടനങ്ങള്‍ ആയിരക്കണക്കിന് ആളുകളെയും വഹിച്ച് ടൗണിലുടെ സമരപന്തലിലേക്കെത്തി.
രാവിലെ തുടങ്ങുന്ന ഐക്യദാര്‍ഡ്യ പ്രകടനങ്ങള്‍ രാവേറെ ചെല്ലുമ്പോഴും പന്തം കൊളുത്തി പ്രകടനമായും തുടര്‍ന്നു. സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സംഘടനകളും വ്യക്തികളും ജനപ്രതിനിധികളും നേതാക്കന്മാരും ഗ്രാമസംരക്ഷണ സമരസമിതിയുടെ സമരപന്തലിലെത്തി. ആബാലവ്യദ്ധം ജനങ്ങളും കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ കര്‍ഷകരുടെ സമരപന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു.
അടുത്ത കാലത്തൊന്നും ജനങ്ങള്‍ ഇത്രയധികം പിന്തുണച്ച സമരങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ17ന് ആരംഭിച്ച സമരത്തില്‍ 242 സംഘടനകളും അത്രതന്നെ ജാഥകളുമായി അരലക്ഷത്തോളം പേര്‍ ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തി. പതിനൊന്നാം ദിവസമായ ഇന്നലെയും നിരവധിപേരാണ് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സമരപന്തലിലെത്തിയത്.
വടക്കനാട്ടെ സ്ത്രീകളും കുട്ടികളുമടക്കം 400ാളം പേര്‍ പ്രകടനമായെത്തി സമരപന്തലിനുസമീപം തീര്‍ത്ത സ്ഥലത്ത് ഉപവാസമിരുന്നു.
കൂടാതെ മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതികാസുഭാഷ്, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍, ആരോഗ്യവകുപ്പ് മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍, സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപീനാഥ് എന്നിവര്‍ പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സ്വകാര്യ ബസ് ഉടമകളുടെ സംഘടന, യൂത്ത് കോണ്‍ഗ്രസ്, സ്‌നേഹ സ്വാശ്രയസംഘം, സുല്‍ത്താന്‍ ബത്തേരി മേഖലാ മാതൃവേദി, വയനാട് ബുള്ളറ്റ് ക്ലബ്ബ് എന്നിവരും പ്രകടനമായെത്തി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചു.
ഈ സമരം പൂര്‍ണ്ണവിജയമായത് സമരസമിതിയുടെ ഇച്ഛാശക്തിയും കൂട്ടായ്മകൊണ്ടും മാത്രമാണ്. കാടിനും നാടിനും ദോഷമില്ലാത്തവിധത്തില്‍ വന്യജിവി പ്രശ്‌നം പരിഹരിക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിലാണ് സമിതി സമരവുമായി രംഗത്തിറങ്ങിയത്.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  6 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago