ജനനേന്ദ്രീയം മുറിച്ച സംഭവം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വാമി ഗംഗേശാനന്ദ
കൊച്ചി: ഒന്നിലധികം പേര്‍ ചേര്‍ന്നാണ് തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്ന് സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റ സ്വാമി ഗംഗേശാനന്ദ ചികിത്സകളിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശേഷം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ആര്‍ക്കെതിരെയും പരാതി ഇല്ലാത്തിനാലാണ് സ്വയം ജനനേന്ദ്രീയം മുറിച്ചതാണെന്ന് പറഞ്ഞത്.
സഹായിച്ചവര്‍ പ്രത്യൂപകാരമായി ചെയ്തതായി മാത്രമേ ഇതിനെ കാണുന്നുള്ളുവെന്ന് പറഞ്ഞ സ്വാമി ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറഞ്ഞു.
കഴിഞ്ഞ പത്ത് മാസമായി അനുഭവിച്ച കഠിനമായ വേദനയ്ക്ക് പരിഹാരമായതില്‍ സന്തോഷമുണ്ടെന്ന് ഗംഗേശാനന്ദ പറഞ്ഞു.
ഇപ്പോള്‍ തുടര്‍ ചികിത്സകളെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു. എന്നാല്‍ തന്നെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ വെളിപ്പെടുത്തും.
എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ മൂന്ന് മാസത്തെ വിദഗ്ധ ചികിത്സയിലൂടെയാണ് ഗംഗേശാനന്ദ പൂര്‍വ സ്ഥിതിയിലായത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് പൂര്‍ണമായും അറ്റ നിലയിലുള്ള ജനനേന്ദ്രിയവുമായി ഗംഗേശാനന്ദയെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് യൂറോളജിസ്റ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ ആര്‍. വിജയന്റെ നേതൃത്വത്തില്‍ ആറ് മണിക്കൂറെടുത്ത് നടത്തിയ വിദഗ്ധ ശസ്ത്രക്രിയയിലൂടെ അവയവം പൂര്‍വ സ്ഥിതിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഗംഗേശാനന്ദക്ക് ജനനേന്ദ്രിയത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
പീഡന ശ്രമത്തിനിടെ യുവതി അവയവം മുറിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. പിന്നീട് സ്വയം മുറിച്ചതാണെന്ന് ഗംഗേശാനന്ദ പൊലിസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് ആക്രമിച്ചതാണെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."