ബജറ്റ് ഏറ്റുമാനൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ളതല്ലെന്ന് പ്രതിപക്ഷം
ഏറ്റുമാനൂര്‍: താലൂക്ക് ആസ്ഥാനമായി മാറുന്ന ഏറ്റുമാനൂര്‍ നഗരത്തിന്റെ വികസനത്തിന് മുന്‍തൂക്കം നല്‍കുന്നതല്ല നഗരസഭയുടെ ബജറ്റെന്ന് ആരോപണം. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആകെ വക കൊള്ളിച്ചിട്ടുള്ളത് മൂന്ന് കോടിയാണെന്ന് ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിലവില്‍ മെഡിക്കല്‍ കോളേജിന്റെ കീഴിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററാണ് ഏറ്റുമാനൂരില്‍ ഉള്ളത്. ഇത് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക എന്നതോ പകരം സംവിധാനമോ ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ആരോഗ്യപരിപാലനത്തിനും ശുചിത്വത്തിനും മതിയായ തുക വകയിരുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കും മുമ്പ് വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും കെട്ടിടനികുതിയിനത്തിലും തൊഴില്‍ നികുതിയിനത്തിലും ലഭിക്കുവാനുള്ള തുക പിരിച്ചെടുക്കണമെന്നും ആവശ്യം ഉയര്‍ന്നു.
മൊബൈല്‍ ടവറുകളും നഗരസഭാ പരിധിയിലെ ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉല്‍പ്പെടെയുള്ള വന്‍കിട ബിസിനസ്‌കാരും വന്‍നികുതിവെട്ടിപ്പ് നടത്തുന്നതായും ഇവര്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."