പ്ലംബിങ്, കാര്‍പെന്റര്‍ ജോലികളിലും സ്വദേശിവല്‍ക്കരണത്തിന് നീക്കം
ജിദ്ദ: സഊദിയില്‍ പ്ലംബിങ്, കാര്‍പെന്റര്‍ ജോലിക്കായി 600 സ്വദേശികളെ സജ്ജമാക്കുന്നു. ഇതിനായി യുവാക്കള്‍ക്ക് പരിശീലനം നല്കാന് ട്രെയിനിങ് അതോറിറ്റി തീരുമാനിച്ചു. മെക്കാനിക്, സെക്യൂരിറ്റി ഗാര്‍ഡ്, വാഹനങ്ങളില്‍ ഉല്പന്ന വിതരണം, ടെക്നീഷ്യന്, സ്റ്റീല്വര്ക്, അപോള്‍സ്റ്ററി, കുക്കിങ്, ഫുഡ് പ്രൊഡക്ഷന്‍ തുടങ്ങിയ ജോലികളിലും സ്വദേശി യുവാക്കള്‍ക്കു പരിശീലനം നല്‍കും.
ജനറല്‍ അതോറിറ്റി ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് താഇഫില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ എല്ലാ തസ്തികകള്‍ക്കും സ്വദേശി യുവാക്കളെ സജ്ജമാക്കലാണ് പരിശീലനത്തിന്റെ ലക്ഷ്യം.
3,000 മുതല്‍ 10,000 റിയാല്‍ വരെ വേതനം നല്കി ജോലിക്കാരെ തൊഴില്‍ രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കാനും അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്. ഇത്തരം മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനുള്ള നീക്കമായാണ് പരിശീലനത്തെ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."