HOME
DETAILS
MAL
ദിലീപിന്റെ ഹരജിയില്‍ വാദം പൂര്‍ത്തിയായി
backup
March 29 2018 | 02:03 AM
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹരജിയില്‍ വാദം പൂര്‍ത്തിയായി. ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ദൃശ്യങ്ങള്‍ പ്രതിക്കല്ല, അഭിഭാഷകനാണ് നല്‍കേണ്ടതെന്നും ഇരയുടെ സ്വകാര്യതയെ മാനിക്കുമെന്നും ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. സന്തോഷ് മാധവന് പ്രതിയായ കേസില്‍ ഇതേപോലെ ദൃശ്യങ്ങള്‍ കൈമാറിയിരുന്നു. പെന്‍ഡ്രൈവിലെ ഡേറ്റയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കി. എന്നാല്‍ എട്ട് തവണ പ്രതിഭാഗം ദൃശ്യങ്ങള്‍ കണ്ടതാണെന്നും ദൃശ്യങ്ങളില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്ന് പറയുന്നത് തെറ്റാണെന്നും പ്രോസിക്യൂഷന് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."