പകര്‍ച്ചവ്യാധി പ്രതിരോധം: സെമിനാര്‍ പരമ്പരയ്ക്ക് സമാപനം
കൊല്ലം: പകര്‍ച്ചരോഗ പ്രതിരോധത്തിനും പരിസര ശുചിത്വം പാലിക്കാനുമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി സംഘടിപ്പിച്ച സെമിനാര്‍ പരമ്പരയ്ക്ക് സമാപനമായി.
ഇരവിപുരം മണ്ഡലത്തില്‍ നടന്ന സമാപന സമ്മേളനം എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ആരോഗ്യകരമായ ജീവിതത്തിന് വ്യക്തിശുചിത്വം മാത്രമല്ല പരിസര ശുചിത്വം കൂടി ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളുടെ കൂട്ടായ്മ മുന്‍കൈയെടുത്താല്‍ ശുചിത്വ സന്ദേശം എല്ലായിടത്തുമെത്തിക്കാനാകും. ശുചിത്വം ഉറപ്പാക്കാനായാല്‍ രോഗങ്ങളെ അകറ്റി നിറുത്താനാകുമെന്നും എം.എല്‍.എ പറഞ്ഞു.
വടക്കേവിള കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസ് കമ്മ്യൂനിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് ആമുഖ പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. സന്ധ്യയുടെ നേതൃത്തിലായിരുന്നു ക്ലാസ്.
ശുചിത്വപാലനം സംബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ വിശദീകരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."