കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
കട്ടപ്പന: അമ്മിണി കൊലക്കേസില്‍ പ്രതി അമ്മിണിക്ക് ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി 23 വര്‍ഷം ശിക്ഷ അനുഭവിക്കണം. ഇടുക്കി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കു മേല്‍ ചുമത്തിയ മോഷണം, അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. 2020 ലാണ് കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്‌സി കോളനിയില്‍ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) കൊലപ്പെടുത്തുന്നത്. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ അയല്‍വാസിയായ മണിയെ (43) തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
2020 ജൂണ്‍ 2ന് രാത്രി 8.30ന് അമ്മിണിയുടെ വീട്ടില്‍ എത്തിയ മണി അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അമ്മിണി ബഹളം കൂട്ടിയതോടെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുതറി മാറാന്‍ വീണ്ടും ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തി. ഭയന്ന പ്രതി വീട്ടിലേക്കു പോയി രക്തം വീണ വസ്ത്രം മാറിയ ശേഷം വീണ്ടും എത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു.
തുടര്‍ന്ന് രക്തം വീണ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞു. പിറ്റേന്നു മുതല്‍ മണി കൂലിപ്പണിക്കു പോയി. രണ്ടുമൂന്നു ദിവസത്തിനു ശേഷം വീണ്ടുമെത്തി വൃദ്ധയുടെ മൃതദേഹം മറവു ചെയ്തു. അമ്മിണിയുടെ മൊബൈല്‍ ഫോണ്‍ എടുത്ത് ബാറ്ററി ഊരിമാറ്റി ഒളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പച്ചക്കറി വാഹനത്തില്‍ കയറി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."