HOME
DETAILS

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

  
Anjanajp
October 01 2024 | 11:10 AM

news-paper-the-hindu-appologize-for-pinarayi-vijayan-s-remarks-on-malappuram

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ വിവാദമായ അഭിമുഖത്തില്‍ ഖേദപ്രകടനവുമായി 'ദ ഹിന്ദു' പത്രം. അഭിമുഖം വന്നത് ഡല്‍ഹിയിലെ പി.ആര്‍ ഏജന്‍സി വഴിയാണ്, വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും പിന്നീട് പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദി ഹിന്ദു അറിയിച്ചു. ഇത് മാധ്യമധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും ആ വാക്കുകള്‍ അഭിമുഖത്തിലേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് ഹിന്ദു അറിയിച്ചു.

ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ താഴെയാണ് എഡിറ്ററുടെ വിശദീകരണം എന്നനിലയില്‍ എഴുതി നല്‍കിയത്. 

അഭിമുഖം വിവാദമായതോടെ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ദി ഹിന്ദുവിന്റെ വിശദീകരണം. വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന്  ദി ഹിന്ദു എഡിറ്റര്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് വിശദീകരണം വന്നത്. പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയെന്നും കത്തില്‍ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമര്‍ശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

കള്ളക്കടത്ത് സ്വര്‍ണവും പണവും തീവ്രവാദത്തിന് ഉപയോഗിച്ചെന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തെ പത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണ്ണവും ഹവാല പണവും സംസ്ഥാന പൊലീസ് പിടിച്ചെടുത്തുവെന്നും ഈ പണം രാജ്യവിരുദ്ധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രി പറഞ്ഞതായി വന്നിരുന്നത്.

മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ഹിന്ദു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും മറ്റുള്ള സംഘടനകളും രംഗത്തുവന്നിരുന്നു. വിഷയത്തെ വലിയ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി.

The Hindu newspaper has issued a clarification following a controversial interview with the Chief Minister, stating that certain contentious remarks attributed to him were not originally made during the interview but were instead provided by a PR agency.
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  8 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  an hour ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  an hour ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  an hour ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  2 hours ago