മോദി വീണ്ടും അമേരിക്കയിലേക്ക്
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അമേരിക്ക സന്ദര്‍ശനത്തിനൊരുങ്ങുന്നു. ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി ക്ഷണം ലഭിച്ചിരിക്കുന്നത്.
2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ഒബാമയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്ച്ചയാണിത്. ഒബാമയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് വാഷിംഗ്ടണിലെത്തുന്ന മോദി ഇരു കോണ്‍ഗ്രസുകളേയും സംയുക്തമായി അഭിസംബോധന ചെയ്യും.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൈനിക കാര്യങ്ങളില്‍ കൂടിക്കാഴ്ച്ചയില്‍ അന്തിമ തീരുമാനമായേക്കും. കൂടാതെ ആണവ കാര്യങ്ങളിലും നിര്‍ണായകമായ ചില തീരുമാനങ്ങള്‍ എടുത്തേക്കും. വന്‍കിട യുദ്ധസാമഗ്രികളുടെ നിര്‍മാണവും പങ്കുവെക്കലും സംബന്ധിച്ചും തീരുമാനമുണ്ടായേക്കുമെന്നും സൂചനയുണ്ട്. 48 അംഗ എന്‍.എസ്.ജിയില്‍ ഇന്ത്യ അംഗമാകുന്നത് സംബന്ധിച്ച കാര്യങ്ങളിലും ചര്‍ച്ചകള്‍ നടന്നേക്കും.
രണ്ട് വര്‍ഷം കൊണ്ട് മോദിയും ഒബാമയും തമ്മിലുള്ള ബന്ധം വളരെ ഊഷ്മളമായെന്നും ഇത് ഒബാമയുടെ നയതന്ത്രത്തിന്റെ വിജയമാണെന്നും വാഷിംഗ്ടണിലെ സമാധാന സംഘടനയുടെ മേധാവി ആഷ്ലി ടെല്ലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."