ഇതൊന്നു റീട്വീറ്റ് ചെയ്യാമോ?; മന്ത്രി സുഷമ സ്വരാജിനോടു കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരേ അഭിപ്രായ സര്‍വേയുമായി വീണ്ടും കോണ്‍ഗ്രസ്.
Since many people didn't quite get the previous poll, this one should make things explicitly clear.
— Congress (@INCIndia) March 29, 2018
Dear @SushmaSwaraj M'am, feel free to retweet. https://t.co/vCNuCfyO4Q
മന്ത്രി സുഷമ സ്വരാജിന്റെ ഏറ്റവും വലിയ പാരാജയം ഏതെന്ന ചോദ്യത്തിന് 57 ശതമാനം പേരും ഇറാഖ് സംഭവമെന്ന് പോള്‍ ചെയ്തു.
ഇതുവരെ പരിഹരിക്കാനാവാത്ത ദോക്‌ലാം അതിര്‍ത്തി തര്‍ക്കമാണ് 43 ശതമാനം പേര്‍ പോള്‍ ചെയ്തത്.
Which of these two is Sushma Swaraj's biggest failure? #IndiaSpeaks
— Congress (@INCIndia) March 28, 2018
ഇതൊന്നു റീട്വീറ്റ് ചെയ്യാമോ എന്നാണ് സുഷമയോടു കോണ്‍ഗ്രസിന്റെ വെല്ലുവിളി.
നേരത്തെ കോണ്‍ഗ്രസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മന്ത്രി പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ കോണ്‍ഗ്രസ് നടത്തിയ അഭിപ്രായസര്‍വേ വോട്ടെടുപ്പാണ് അതേപടി മന്ത്രി തന്റെ ട്വിറ്റര്‍ ഫീഡില്‍ പകര്‍ത്തിയത്.
76 ശതമാനം ആളുകളും സുഷ്മാസ്വരാജിനെ അനുകൂലിച്ചു കൊണ്ടാണ് വോട്ട് ചെയ്തത്. അതോടെ സുഷമ സ്വരാജ് പോള്‍ റിട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനു മറുപടിയായാണ് കോണ്‍ഗ്രസ് ഇത്തവണ മന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്.
2014ല്‍ കാണാതായ 39 ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനിലെ മൊസൂളില്‍ വച്ച് ഐഎസ്‌ഐഎസ് കൊല്ലപ്പെടുത്തിയതായി പാര്‍ലമെന്റിനെ സുഷ്മാ സ്വരാജ് അറിയിച്ചിരുന്നു.
ഇതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."