HOME
DETAILS

വിരമിക്കുന്ന കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലിന് എസ്.എഫ്.ഐയുടെ 'ആദരാഞ്ജലി'

  
backup
March 30 2018 | 02:03 AM

%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f


നീലേശ്വരം (കാസര്‍കോട്): വിരമിക്കുന്ന പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച് കോളജ് കാപംസില്‍ ബോര്‍ഡും വിദ്യാര്‍ഥി പ്രകടനവും. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജയ്ക്കാണ് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. പ്രിന്‍സിപ്പല്‍ വിരമിക്കുന്നതില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയതായും ആരോപണമുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബുധനാഴ്ചയാണ് പ്രിന്‍സിപ്പലിനായി കോളജില്‍ യാത്രയയപ്പ് പരിപാടി ഒരുക്കിയിരുന്നത്. എന്നാല്‍ ഇതിനിടെ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് തൂക്കി എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും മധുര പലഹാരം വിതരണം ചെയ്യുകയുമായിരുന്നുവത്രെ.
പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന പ്രൊഫസര്‍ ടി.എന്‍ സരസു വിരമിക്കുന്ന ദിവസം ശവകുടീരം നിര്‍മിച്ച് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം മുന്‍പ് ചര്‍ച്ചയായിരുന്നു. ഇതിന് സമാനമായ സംഭവമാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ അരങ്ങേറിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഹാജര്‍ സംബന്ധിച്ച് നെഹ്‌റു കോളജില്‍ എസ്.എഫ്.ഐയും പ്രിന്‍സിപ്പലും തമ്മില്‍ നേരത്തെ പ്രശ്‌നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രിന്‍സിപ്പിലെ ഉപരോധിച്ച് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരവും ചെയ്തിരുന്നു.
എസ്.എഫ്.ഐ നേതാവും കോളജ് യൂനിയന്‍ ചെയര്‍മാനുമായിരുന്ന അജേഷിന് 'ബാഡ് ' എന്ന് രേഖപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ വര്‍ഷം നല്‍കിയതും വിവാദമായിരുന്നു. കൂടാതെ എസ്.എഫ്.ഐ യൂനിറ്റ് സമ്മേളനം കോളജ് ഓഡിറ്റോറിയത്തില്‍ നടത്താന്‍ അനുമതി നിഷേധിച്ചതിനെതിരേയും എസ്.എഫ്.ഐ പ്രതിഷേധമുയര്‍ത്തുകയും കാമറകള്‍ കേടുവരുത്തുകയും ചെയ്തിരുന്നു.
കോളജിന്റെ അച്ചടക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും നാമമാത്രമായ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തിന് പിന്നിലെന്നും പ്രിന്‍സിപ്പല്‍ പി.വി പുഷ്പജ പ്രതികരിച്ചു. അതിനിടെ നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മേല്‍ ചാരാനുള്ള പ്രിന്‍സിപ്പലിന്റെ നടപടി അടിസ്ഥാനരഹിതവും അങ്ങേയറ്റം അപഹാസ്യവുമാണെന്ന് എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടേറിയേറ്റ് പ്രസ്താവിച്ചു.
എസ്.എഫ്.ഐ യുടെ സജീവ പ്രവര്‍ത്തകര്‍ ആരും തന്നെ ഇതില്‍ പങ്കെടുത്തിട്ടില്ല.
സംഘടന അറിഞ്ഞിട്ടല്ല സംഭവം നടന്നതെന്നതിന് ഇത് തെളിവാണെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

നിന്ദ്യമായ സംഭവം: ചെന്നിത്തല
തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റുകോളജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും യാത്രയയപ്പ് ദിവസം പടക്കം പൊട്ടിച്ചും അപമാനിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരായി എസ്.എഫ്.ഐ തുടരുന്ന വ്യക്തിഹത്യയുടെ ഏറ്റവും ഒടുവിലെ ഇരയാണ് പ്രൊഫ. പുഷ്പജ. എറണാകുളം മഹാരാജാസില്‍ കസേര കത്തിച്ചു. പാലക്കാട് വിക്ടോറിയ കോളജില്‍ കുഴിമാടം ഒരുക്കിയപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആണെന്ന് പറഞ്ഞു ന്യായീകരിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  14 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  14 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago