HOME
DETAILS

തലശ്ശേരി കലാപം: പുനരന്വേഷണം നടത്താന്‍ സി.പി.എം തയാറുണ്ടോയെന്ന് കെ. സുധാകരന്‍

  
Web Desk
March 30 2018 | 04:03 AM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87

 

 

തലശ്ശേരി: തലശ്ശേരി കലാപത്തെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരോ സി.പി.എമ്മോ തയാറുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ശുഹൈബ് വധത്തെതുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ നവദര്‍ശന്‍ യാത്രയുടെ സമാപന സമ്മേളനം തലശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശ്ശേരി കലാപത്തെക്കുറിച്ച് പുനരന്വേഷണം നടത്തിയാല്‍ പുതിയതായി തെളിവ് നല്‍കാന്‍ നിരവധിയാളുകള്‍ സന്നദ്ധരായിട്ടുണ്ട്.
ആരാണ് കലാപത്തിന് പിന്നിലെന്ന് വിധയത്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ സൂചനയുണ്ട്. സി.പി.എം പദ്ധതിയിട്ട കലാപമായിരുന്നു തലശ്ശേരിയില്‍ നടന്നത്. ക്ഷേത്രാഘോഷ യാത്ര കടന്നുപോകുന്നതിനിടെ നൂര്‍ജഹാന്‍ ഹോട്ടലിന്റെ മുകളില്‍ നിന്ന് ചെരുപ്പ് എറിഞ്ഞതാണ് കലാപത്തിന് കാരണമായത്. ഇതിന് പിന്നില്‍ സി.പി.എം ആണ്. കലാപം കൊടുമ്പിരി കൊള്ളുമ്പോള്‍ കൊടിവച്ച കാറില്‍ പിണറായി വിജയന്‍ ധൈര്യമായത്തിയത് സി.പി.എം പ്രവര്‍ത്തകരാണ് കലാപത്തിന് പിന്നിലെന്നതു കൊണ്ടാണ്.
മെരുവമ്പായി പള്ളിക്ക് കാവല്‍ നിന്നപ്പോഴാണ് സി.പി.എം പ്രവര്‍ത്തകനായ യു.കെ കുഞ്ഞിരാമന്‍ വെടിയേറ്റ് മരിച്ചെന്നാണ് പ്രചരിപ്പിക്കുന്നത്. കുഞ്ഞിരാമന്‍ അവിടെയുള്ള കള്ളുഷാപ്പിലെ പ്രശ്‌നത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും സുധാകരന്‍ പറഞ്ഞു. എം.പി അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സതീശന്‍ പാച്ചേനി, അഡ്വ. ടി. ആസഫലി, കെ. സുരേന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago