HOME
DETAILS

ഇത്തിബാഅ് മേഖലാ ക്യാംപുകള്‍ 31ന് തുടങ്ങും

  
backup
March 30 2018 | 05:03 AM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ac%e0%b4%be%e0%b4%85%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%81%e0%b4%95

 

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിക്കു കീഴില്‍ നടക്കുന്ന വിഖായ ഇത്തിബാഅ് മേഖലാ ക്യാംപുകള്‍ക്ക് 31നു തുടക്കമാകും. മുള്ളേരിയ മേഖലാ ക്യാംപ് 31നു മുള്ളേരിയ നൂറുല്‍ ഹുദാ മദ്‌റസയില്‍ രാവിലെ ഒന്‍പതിനു തുടങ്ങും. അഷ്‌റഫ് ഫൈസി പ്രാര്‍ഥന നടത്തും. മൂസാ കുണ്ടാറിന്റെ അധ്യക്ഷതയില്‍ ആദൂര്‍ സി.ഐ എം.എ മാത്യു ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ് ഹുദവി, മൊയ്തു ചെര്‍ക്കള ക്ലാസിനു നേതൃത്വം നല്‍കും.
എം.എ ഹാരിസ് സിദ്ദീഖ് ഹുദവി മണിയൂര്‍, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഹാഷിം ദാരിമി ദേലമ്പാടി, പി,എച്ച് അസ്ഹരി ആദൂര്‍, അഷറഫ് ഫൈസി കിന്നിങ്കാര്‍, ഷെഫീഖ് ആദൂര്‍, അസീസ് അസ്ഹരി, ഹമീദ് ഹൈമ, ഇക്ബാല്‍ മുള്ളേരിയ സംബന്ധിക്കും.
മറ്റു 10 മേഖലകളിലും ഒരു മാസത്തിനകം ക്യാംപുകള്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."