HOME
DETAILS

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: പരീക്ഷ കണ്‍ട്രോളറെ ചോദ്യം ചെയ്തു

  
backup
March 30 2018 | 05:03 AM

cbse-question-paper-leak-crime-branch-questioned-by-exam-controllers-desheeyam-3003

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പരീക്ഷ കണ്‍ട്രോളറെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. നാലു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.

ചോര്‍ന്ന ചോദ്യപേപ്പര്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നു. അതിനാല്‍, ചോദ്യപേപ്പറുകള്‍ക്ക് എന്തെല്ലാം സുരക്ഷയൊരുക്കിയിരുന്നു എന്നതാണ് ക്രൈംബ്രാഞ്ച് പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന രണ്ടു കണ്‍ട്രോള്‍മാരോടും പ്രധാനമായും ചോദിച്ചത്. ചോദ്യപേപ്പറുകള്‍ കൊണ്ടുപോകാനായി എന്തെല്ലാം മുന്‍കരുതലുകള്‍ എടുത്തു, ഇവ എങ്ങനെയാണ് കൊണ്ടുപോയത് തുടങ്ങിയ ചോദ്യങ്ങളെല്ലാം ചോദിച്ചു. അതേസമയം, ചോദ്യപേപ്പര്‍ 35,000 രൂപയ്ക്ക് വിറ്റതായും ഇത് പിന്നീട് കൂടുതല്‍ തുകയ്ക്ക് മറിച്ചുവിറ്റതായും അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തിയ്യതി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേഡക്കര്‍ വ്യക്തമാക്കി. ബുധനാഴ്ച നടന്ന പത്താം ക്ലാസിലെ കണക്ക്, തിങ്കളാഴ്ച നടന്ന പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷകളാണ് ബുധനാഴ്ച സി.ബി.എസ്.ഇ റദ്ദാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."