HOME
DETAILS

കാലാവസ്ഥാ വ്യതിയാനം കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍

  
backup
March 30, 2018 | 7:09 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b5%8a%e0%b4%95%e0%b5%8d

 

രാജാക്കാട്: ഹൈറേഞ്ച് മേഖലയിലെ കാലാവസ്ഥ വ്യതിയാനം ഇതര കാര്‍ഷിക വിളകളെ എന്ന പോലെ കൊക്കോ കൃഷിയേയും സാരമായി ബാധിക്കുന്നു. ഉത്പാനക്കുറവിനൊപ്പം വിലയിടിവു കൂടിയായതോടെ കാലങ്ങളായി കൊക്കോ കൃഷിയെ ആശ്രയിച്ച് കുടംബം പുലര്‍ത്തിവന്നിരുന്നവര്‍ പോലും കൊക്കോ കൃഷിയെ കൈവിടുകയാണ്.
കായ ചീയുന്നതിനൊപ്പം കമ്പുണങ്ങല്‍ കൂടിയായതോടെ രോഗങ്ങളും കൊക്കോ കര്‍ഷകരെ വലക്കുന്നു. എല്ലാ ആഴ്ച്ചയിലും മോശമല്ലാത്തൊരു തുക വരുമാനമായി കൊക്കോകൃഷിയില്‍ നിന്നു ലഭിച്ചിരുന്നതാണ്. മഴക്കാലത്തു പോലും മെച്ചപ്പെട്ട കായ്ഫലം മലയോരകര്‍ഷകന്റെ വയറുനിറച്ചിരുന്നു.
കുമിള്‍ ശല്യം മൂലം കമ്പുണങ്ങല്‍, തുരപ്പന്‍, കായ്ചീയല്‍ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും കൊക്കെച്ചെടിയെ ബാധിക്കുന്നത്.
മരങ്ങള്‍ പൂവിടുന്ന സമയത്ത് കാലാവസ്ഥ മാറുന്നതുമൂലം അവ കൊഴിഞ്ഞ് പോകുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരു കിലോ ഗ്രാം ഉണങ്ങിയ കൊക്കോപ്പരിപ്പിന് 190 രൂപയായിരുന്നു പോയവര്‍ഷത്തെ വില. ഇത്തവണ അത് 150 രൂപയായി കുത്തനെ താഴ്ന്നു.60 രൂപയായിരുന്ന പച്ചകൊക്കോയുടെ വില 45 രൂപയായി താഴ്ന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇതിനെല്ലാം പുറമേയാണ് ചൂട് കൂടുതലായതിനാല്‍ പൂവിടുന്ന കൊക്കോപൂക്കള്‍ വാടി കരിയുന്നത്. അധ്വാനവും മുടക്കുമുതലും കൂടുതലാണെങ്കിലും ഏലം കൃഷിയാണ് നിലവിലെ സാഹചര്യത്തില്‍ മെച്ചമെന്നാണ് പലകര്‍ഷകരുടെയും അഭിപ്രായം.
കൊക്കോ മരങ്ങള്‍ മുറിച്ചു മാറ്റി തണലിനായി ചെറുമരങ്ങള്‍ നിശ്ചിത അകലത്തില്‍ വച്ച് പിടിപ്പിച്ച് ഏലകൃഷിയിലേക്ക് തിരിയാനുള്ള തീരുമാനത്തിലാണ് വലിയൊരുവിഭാഗം കൊക്കോ കര്‍ഷകര്‍. കര്‍ഷകര്‍ ഉണക്കികൊണ്ടുവരുന്ന കൊക്കോപരിപ്പ് വാങ്ങുവാന്‍ ഇടനിലക്കാരുള്‍പ്പെടെ പലകമ്പനികളും മടികാണിച്ചതും കൊക്കോകര്‍ഷകരുടെ മനസ്സ് മടുപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  17 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  17 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  17 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  17 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  17 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  17 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  17 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  17 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  17 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  17 days ago