HOME
DETAILS

'ഹഡില്‍ കേരള' സ്റ്റാര്‍ട്ടപ് സമ്മേളനം ഏപ്രില്‍ ആറു മുതല്‍

  
backup
March 31 2018 | 01:03 AM

%e0%b4%b9%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d

 

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നേതൃത്വം നല്‍കുന്ന 'ഹഡില്‍ കേരള' സ്റ്റാര്‍ട്ടപ്പ് സമ്മേളനം ഏപ്രില്‍ ആറ്, ഏഴ് തിയതികളില്‍ കോവളം ലീല ബീച്ച് റിസോര്‍ട്ടില്‍ നടക്കും.
ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമാണിത്. സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും(പിച്ചിങ്) മുന്‍നിര സാങ്കേതിക വിപണി പ്രമുഖരുമായി ആശയവിനിമയത്തിനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള അവസരമാണിത്.
ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഐ.എ.എം.എ.ഐ സ്റ്റാര്‍ട്ടപ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടക്കുന്നത്.
ആഗോള ലൊക്കേഷന്‍ മാര്‍ക്കറ്റിങ് സ്‌പെഷലിസ്റ്റുകളായ പോസ്റ്റര്‍സ്‌കോപ്, മൊബൈല്‍ ആപ് നിര്‍മാതാക്കളായ സോഹോ കോര്‍പറേഷന്‍ എന്നിവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നതസമിതി ചെയര്‍മാന്‍ ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമി, നെതര്‍ലന്‍ഡ്‌സ് രാജകുമാരന്‍ കോണ്‍സ്റ്റാന്റിന്‍ തുടങ്ങിയവര്‍ അതിഥികളായെത്തും.
ചര്‍ച്ചകള്‍ക്കായി കടലോര കൂട്ടായ്മകളും രാത്രിപ്രദര്‍ശനങ്ങളുമുള്‍പ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹഡില്‍ കേരള പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.ആശയങ്ങളുമായി മുന്നോട്ടുവന്ന് പിച്ചിങ് നടത്തുന്ന 100 കമ്പനികള്‍ തമ്മില്‍ നടക്കുന്ന 'ഹഡില്‍ 100' മത്സരം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ തുടങ്ങും.
ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 10 മികച്ച കമ്പനികള്‍ അടുത്ത ദിവസം പിച്ചിങ് തുടരുകയും മുന്‍നിര വിപണിനേതാക്കള്‍ ഇതിനു മേല്‍നോട്ടം വഹിക്കുകയും ചെയ്യും.പങ്കെടുക്കാന്‍ ഏപ്രില്‍ മൂന്നുവരെ ംംം.വൗററഹല.ില.േശി. എന്ന വെബ്‌സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  19 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  19 days ago