കീഴാറ്റൂര്‍: സര്‍ക്കാരും സമരക്കാരും ചര്‍ച്ച ചെയ്ത് പരിഹരിക്കും
കര്‍ണാടകയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആര്‍ക്കും പിന്തുണ കൊടുക്കും: സി.പി.എം
ന്യൂഡല്‍ഹി: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി യാതൊരു തെരഞ്ഞെടുപ്പ് സഹകരണവുമില്ലെന്ന നിലപാടില്‍നിന്ന് അയഞ്ഞ് സി.പി.എം.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് പിന്തുണകൊടുക്കുമെന്ന് സൂചിപ്പിച്ച് സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പിക്കെതിരേ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് അറിയിച്ച യെച്ചൂരി, എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും പ്രത്യേക പാര്‍ട്ടി എന്നൊന്നില്ലെന്നും വ്യക്തമാക്കി.
ഇടതുപക്ഷമുന്നണിയുടെ ഭാഗമായി കര്‍ണാടകയില്‍ മത്സരിക്കും. ബി.ജെ.പിയെ തകര്‍ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തങ്ങള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസമായി ഡല്‍ഹിയില്‍ നടന്നുവന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
മത്സരിക്കാത്തിടത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മറ്റു മതേതര കക്ഷികളെ പിന്തുണയ്ക്കാന്‍ ഇന്നലെ കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. കര്‍ണാടകയില്‍ മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് മത്സരം നടക്കുന്നതിനാല്‍ സി.പി.എമ്മിന്റെ തീരുമാനം ഫലത്തില്‍ കോണ്‍ഗ്രസിനാകും ഗുണംചെയ്യുക.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന യെച്ചൂരിയുടെ രാഷ്ട്രീയ ലൈന്‍ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നേരത്തെ വോട്ടിനിട്ട് തള്ളിയിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും യെച്ചൂരി പക്ഷവും ബംഗാള്‍ ഘടകവും കോണ്‍ഗ്രസ് സഖ്യത്തിനായി വാദിച്ചു പോരുന്നതിനിടെയാണ് കേന്ദ്ര കമ്മിറ്റി സുപ്രധാന തീരുമാനം കൈകൊണ്ടത്.
രാജ്യത്താകെ നടക്കുന്ന വര്‍ഗീയ ധ്രുവീകരണം സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു. ത്രിപുരയില്‍ തെരഞ്ഞെടുപ്പു ഫലത്തിനുപിന്നാലെ ബി.ജെ.പി ആക്രമണം അഴിച്ചുവിടുകയാണെന്ന് യെച്ചൂരി ആരോപിച്ചു.
സി.പി.എം പ്രവര്‍ത്തകരുടെ 1700 ഓളം വീടുകളാണ് അക്രമികള്‍ തകര്‍ത്തത്. സി.പി.എം ഓഫിസുകള്‍ കൈയടക്കി ബി.ജെ.പി ഓഫിസുകളാക്കി മാറ്റുകയാണ്. നിതീഷ് കുമാര്‍ മഹാസഖ്യത്തെ വഞ്ചിച്ച് ബി.ജെ.പിക്കൊപ്പം പോയതിനുശേഷം സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ വലിയ വര്‍ഗീയ സംഘര്‍ഷങ്ങളാണ് ബിഹാറില്‍ നടക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങളടക്കം നടത്തി കേന്ദ്ര മന്ത്രിമാര്‍ തന്നെയാണ് ഇത്തരം പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ പ്രശ്‌നം സമരക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ഹൈദരാബാദില്‍ തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിനും കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം പാര്‍ട്ടി മെമ്പര്‍മാരുടെ അംഗസംഖ്യയില്‍ വലിയ കുറവാണ് ഉണ്ടായത്.
ജന. സെക്രട്ടറിയുടെ ശ്രദ്ധ കുറവും നേതൃത്വ വൈകല്യവുമാണ് അംഗസംഖ്യ കുറയുന്നതിന് കാരണമെന്ന് പൊളിറ്റ് ബ്യൂറോയിലടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനാലാണ് അംഗസംഖ്യ കുറഞ്ഞതെന്നാണ് ഇതുസംബന്ധിച്ച് യെച്ചൂരി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."