HOME
DETAILS
MAL
എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വിശദീകരണം തേടി
backup
March 31 2018 | 02:03 AM
കാസര്‍കോട്: വിരമിക്കുന്ന നെഹ്റു കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡ് തൂക്കുകയും പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ഇടപെട്ടു.
സംഭവത്തിന് പിന്നില്‍ കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. സംഭവത്തെക്കുറിച്ച് വിശദീകരണം നല്കാന് ജില്ലാ നേതൃത്വത്തോടും കോളജ് യൂനിയന്‍ ഭാരവാഹികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്നും ഇതില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം വിജിന് പ്രതികരിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും വിജിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."