ജനങ്ങള്‍ക്കു ഭീഷണിയായി ഗുഹയും തുരങ്കവും
നീലേശ്വരം: ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും ഗതാഗതത്തിനും ഭീഷണിയായി വലിയ ഗുഹയും വെള്ളം കുത്തിയൊലിക്കുന്ന തുരങ്കവും.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വട്ടക്കല്ല് കിഴക്കനൊടി പ്രദേശത്താണ് ഇതു കണ്ടെത്തിയത്. സ്ഥലവാസിയായ വി.കെ യന്‍ വീടു നിര്‍മിക്കുന്നതിനായി തട്ടു തിരിക്കുന്നതിനിടെയാണ് ഗുഹ കണ്ടത്. സമീപത്തു തന്നെ വര്‍ഷകാലത്ത് വെള്ളം കുത്തിയൊലിച്ചു പോകുന്ന തുരങ്കവും കണ്ടെത്തി.
ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്ന് ഇവര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
സമീപത്തുകൂടി കടന്നു പോകുന്ന കിളിയളം വരഞ്ഞൂര്‍ പി.എം.ജി.എസ്.വൈ റോഡിന്റെ അടി ഭാഗത്തായാണ് തുരങ്കമുള്ളത്. രണ്ടു മീറ്റര്‍ വ്യത്യാസം മാത്രമാണ് ഇവ തമ്മിലുള്ളത്. ബസുകള്‍ ഉള്‍പ്പെടെ നൂറു കണക്കിനു വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന വഴിയാണിത്.
മഴക്കാലത്ത് തുരങ്കത്തിലൂടെ വെള്ളം കുത്തിയൊലിക്കുന്നതോടെ റോഡ് തകരുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും റോഡിനും പ്രദേശവാസികളുടെ വീടിനും സംരക്ഷണം ഉറപ്പു വരുത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."