ഇ.എസ്.ഐ കോര്‍പറേഷന്റെ നടപടി തൊഴിലാളി ദ്രോഹം: കൊടികുന്നില്‍
ചങ്ങനാശേരി: ഇ.എസ്.ഐ സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സാ ആനുകൂല്യത്തിന് അര്‍ഹതയുള്ള തൊഴിലാളികളുടെ 1,887 ബില്ലുകള്‍ പാസാക്കാതെ തടഞ്ഞു വച്ചിരിക്കുന്ന ഇ.എസ്.ഐ കോര്‍പറേഷന്റെ നടപടി കടുത്ത തൊഴിലാളി ദ്രോഹവും ഇ.എസ്.ഐ ആനുകൂല്യം അട്ടിമറിക്കാനുള്ള കോര്‍പറേഷന്റെ നീക്കവുമാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ ആരോപിച്ചു.
കോര്‍പറേഷന്‍ പാസാക്കാതെ തടഞ്ഞു വച്ചിരിക്കുന്ന ബില്ലുകളില്‍ 90 ശതമാനം കശുവണ്ടി തൊഴിലാളികളുടേതാണ്. ഈ ഇനത്തില്‍ 15 മുതല്‍ 20 കോടി രൂപയാണ് തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ കോര്‍പറേഷന്‍ നല്‍കാനുള്ളത്. ഇ.എസ്.ഐ സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട തൊഴിലാളികളുടെ ബില്ലുകള്‍ ഇനിമുതല്‍ ഇ.എസ്.ഐ കോര്‍പറേഷന് അയക്കേണ്ട എന്നുള്ള കോര്‍പറേഷന്റെ പുതിയ സര്‍ക്കുലര്‍ വന്നതിന് ശേഷം നൂറുകണക്കിന് സൂപ്പര്‍ സ്‌പെഷാലിറ്റി ബില്ലുകളാണ്.
ഇ. എസ്.ഐ.സി റീജിയണല്‍ മെഡിക്കല്‍ കമ്മിഷണര്‍ ശുപാര്‍ശ ചെയ്യാതെ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് റീജിയണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍മാരുടെ ഓഫിസുകളില്‍ കെട്ടി കിടക്കുന്നത്.
സംസ്ഥാനത്തെ ഇ.എസ്.ഐ കാര്‍ഡുള്ള തൊഴിലാളികളുടെ ചികിത്സാ ബില്ലുകള്‍ പാസാക്കേണ്ട സ്റ്റേറ്റ് മെഡിക്കല്‍ കമ്മിഷണറുടെ പദവിയും ഇ.എസ്.ഐ കോര്‍പറേഷന്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്ന ചികിത്സാ ആനുകൂല്യങ്ങള്‍ യാതൊരു നീതീകരണവുമില്ലാതെ വെട്ടിച്ചുരുക്കി ഫലത്തില്‍ ഇ.എസ്.ഐ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."