കുട്ടികളെ മതരഹിതരാക്കാന് ധൃതി കൂട്ടിയ സര്‍ക്കാറിന്റെ പുതിയ കണക്കു പുറത്ത്
തിരുവനന്തപുരം: മതരഹിത കുട്ടികളുടെ പുതിയ കണക്കുമായി സര്‍ക്കാര്‍. പുതിയ കണക്കില്‍ ജാതിയും മതവും വേണ്ടെന്നു വച്ചവര്‍ 1538പേര് മാത്രം. ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടറാണ് പുതിയ കണക്കു പുറത്തുവിട്ടത്.
നേരത്തെ സര്‍ക്കാര്‍ പുറത്തുവിട്ട ജാതിമത കോളം പൂരിപ്പിക്കാത്ത കുട്ടികളുടെ എണ്ണം സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
മതവും ജാതിയും പൂരിപ്പിക്കാത്ത 1,23,630 കുട്ടികള്‍ ഇത്തവണ സ്കൂള്‍ പ്രവേശനം നേടിയതെന്നാണ് നിയമസഭയുടെ ചോദ്യോത്തര വേളയില്‍ ഡി.കെ മുരളി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നല്കിയ മറുപടി.
എന്നാല്‍ സര്‍ക്കാര്‍ കണക്കിലെ തെറ്റു ചൂണ്ടിക്കാട്ടി വിവിധ സ്കൂളുകള്‍ രംഗത്തെത്തി. കണക്ക് വിവാദമായതോടെ വിവിധ അധ്യാപക സംഘടനകളും സര്‍ക്കാറിനെതിരേ രംഗത്തുവന്നു.
ഇതോടെയാണ് തെറ്റുതിരുത്തി പുതിയ കണക്കുമായി ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."