നൂറ്റാണ്ടിന്റെ ശാസ്ത്രപ്രതിഭയ്ക്ക് നൂറുകണക്കിനു പേര്‍ പങ്കെടുത്ത അന്ത്യയാത്ര
ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അന്ത്യചടങ്ങില്‍ പങ്കെടുക്കാന്‍ കേംബ്രിജിലെത്തിയത് നൂറുകണക്കിനു പേര്‍. നഗരത്തിലെ സെന്റ് മേരീസ് ഗ്രേറ്റ് ചര്‍ച്ചിലാണു മരണാനന്തര ചടങ്ങുകള്‍ നടന്നത്. ഹോക്കിങ്ങിന്റെ വയസു കണക്കാക്കി പ്രതീകാത്മകമായി പള്ളിയില്‍ 76 തവണ മണിമുഴങ്ങി.
കേംബ്രിജ് സര്‍വകലാശാലയിലെ ഗോവില്ലെ കോളജ് ഡീന്‍ റവ. കാല്ലി ഹാമ്മോണ്ട് ആണു ചടങ്ങിനു നേതൃത്വം നല്‍കിയത്. 500 പ്രത്യേക ക്ഷണിതാക്കളായെത്തിയ അതിഥികളും ചടങ്ങിനു സാക്ഷിയായി. അദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കി എടുത്ത ഇംഗ്ലീഷ് ചിത്രമായ 'ദ തിയറി ഓഫ് എവരിതിങ്ങില്‍' വേഷമിട്ട നടന്‍ എഡ്ഡി റെഡ്‌മെയ്‌നെ, ബഹിരാകാശ പര്യവേക്്ഷന്‍ റോയല്‍ മാര്‍ട്ടിന്‍ റീസ്, ഹോക്കിങ്ങിന്റെ മക്കള്‍, മുന്‍ വിദ്യാര്‍ഥി എന്നിവര്‍ ചടങ്ങില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
മാര്‍ച്ച് 14നാണ് കേംബ്രിജിലെ തന്റെ വസതിയില്‍ സ്റ്റീഫന്‍ ഹോക്കിങ് മരണത്തിനു കീഴടങ്ങുന്നത്. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് നഗരത്തില്‍ ബ്രിട്ടീഷ് കൊടികള്‍ താഴ്ത്തിക്കെട്ടിയിരുന്നു. ശവദാഹം പിന്നീടാണു നടക്കുക. ശേഷം ചാരം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ ശാസ്ത്രപ്രതിഭ ഐസക് ന്യൂട്ടനെ അടക്കംചെയ്ത സ്ഥലത്ത് മറവു ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."