HOME
DETAILS

ഇസ്‌റാഈല്‍ വെടിവയ്പ്: കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 17 ആയി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍

  
backup
April 01 2018 | 03:04 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%8a


ഗസ്സ: ഫലസ്തീനികള്‍ക്കെതിരേ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. ആക്രമണത്തെ യോഗം ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 17 ആയി. 1,400ഓളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ ഫലസ്തീനി ജനത തുടരുന്ന ആറുദിന പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
യു.എന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് ആണ് ഗുട്ടറസിന്റെ പ്രസ്താവന പുറത്തുവിട്ടത്. 'ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന പ്രക്രിയ അടിയന്തരമായി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നതിനാണു പുതിയ സംഭവം അടിവരയിടുന്നത്. ഫലസ്തീനികള്‍ക്കും ഇസ്‌റാഈലികള്‍ക്കും തൊട്ടടുത്തായി സമാധാനത്തോടെയും സുരക്ഷയോടെയും ജീവിക്കാവുന്ന തരത്തിലുള്ള പരിഹാരത്തിലെത്തുന്ന അര്‍ഥവത്തായ ചര്‍ച്ചകളിലേക്ക് മടങ്ങേണ്ടതുണ്ട് '-പ്രസ്താവനയില്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
1976ല്‍ ഇസ്‌റാഈലിന്റെ അധിനിവേശത്തിനെതിരേ നടന്ന പ്രക്ഷോഭത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ 'ലാന്‍ഡ് ഡേ' എന്ന പേരില്‍ വാര്‍ഷികാചരണ പരിപാടികളും നടന്നിരുന്നു.
ഇതിനിടെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതോടെയാണ് വിവിധ സം ഘടനാവൃത്തങ്ങള്‍ ചേര്‍ന്ന് അതിര്‍ത്തിയില്‍ ആറാഴ്ച പ്രക്ഷോഭത്തിനു തുടക്കമിട്ടത്. ഹമാസ് അടക്കമുള്ള സംഘടനകളാണു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത്. ഇതിനെതിരേയും ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തി. ഇതടക്കമാണ് വെള്ളിയാഴ്ചത്തെ നടപടിയില്‍ ആകെ 17 പേര്‍ കൊല്ലപ്പെട്ടത്. തങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയവര്‍ക്കെതിരേ തിരിച്ചടിക്കുക മാത്രമാണു ചെയ്തതെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ അവകാശവാദം.
എന്നാല്‍, ഇന്നലെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014ലെ ഇസ്‌റാഈല്‍ ആക്രമണത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ അക്രമസംഭവമാണ് വെള്ളിയാഴ്ച നടന്നത്. സംഭവത്തെ തുടര്‍ന്ന് ഫലസ്തീന്‍ പ്രസിഡന്റ് ഇന്നലെ ദേശീയ മൗനാചരണം പ്രഖ്യാപിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ പൊതുപണിമുടക്കിനും ആഹ്വാനം ചെയ്തു. ആറ് ആഴ്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ അതിര്‍ത്തിയില്‍ അഞ്ചു കേന്ദ്രങ്ങളിലായി പതിനായിരങ്ങളാണ് ഒത്തുകൂടിയത്. 'നക്ബ'ദിനമായ മെയ് 15ന് അവസാനിപ്പിക്കുന്ന തരത്തിലാണു പ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കുന്നത്. 1948ല്‍ ഫലസ്തീനികള്‍ തങ്ങളുടെ വീടുകളില്‍നിന്നു പുറത്താക്കപ്പെട്ടതിന്റെ ഓര്‍മദിനമാണ് മെയ് 15.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago