ഭരണകൂടങ്ങള്‍ പോലും കള്ളംപറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുന്നു: മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി
പരപ്പനങ്ങാടി: കാര്യ ലാഭത്തിന് വേണ്ടി ഭരണാധികാരികള്‍ പോലും കള്ളം പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ഇത്തരം തിന്മകളില്നിന്ന് പിന്മാറാന് ഇവര്‍ തയാറാകണമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി. 'പറയാം സത്യം മാത്രം നമുക്ക്, അത് കയ്പ്പേറിയതാണെങ്കിലും' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സത്യസമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെട്ടിപ്പടി മണ്ണറയില്‍ നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. റഷീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എ ചേളാരി, അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി, ഷാജു ഷമീര്‍ അസ്ഹരി, സയ്യിദ് യഹ്യ തങ്ങള്‍ ജമലുല്ലൈലി, എ.എസ്.കെ തങ്ങള്‍ കൊടക്കാട്, സയ്യിദ് ഹുസൈന് തങ്ങള്‍ ജമലുല്ലൈലി, നൗഷാദ് ചെട്ടിപ്പടി, അനീസ് ഫൈസി മാവണ്ടിയൂര്‍, ഷാഫി മാസ്റ്റര്‍ ആട്ടീരി, ഉസ്മാന് മുസ്ലിയാര്, റബീഉദ്ദീന്‍ വെന്നിയൂര്‍, അസ്ലം മുതവ്വല്ലൂര് പ്രസംഗിച്ചു. അഫ്സല് രാമന്തളി സ്വാഗതവും സൈനുല്‍ ആബിദ് തങ്ങള്‍ ജമലുല്ലൈലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."