HOME
DETAILS

സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതിനെതിരേ പൊതുവിദ്യാഭ്യാസ കൂട്ടായ്മ

  
backup
June 03, 2016 | 8:09 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f

കോഴിക്കോട്: കേരള വിദ്യാഭ്യാസ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതിനെതിരേ ജനകീയ പ്രതിരോധ സമിതിയുടേയും ആള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ കൂട്ടായ്മ സംഘടിപ്പിച്ചു.
മലാപറമ്പ് സ്‌കൂളും തിരുവണ്ണൂര്‍ പാലാട്ട് സ്‌കൂളുമെല്ലാം അടച്ചുപൂട്ടുന്നത് കച്ചവടക്കണ്ണുള്ള മാനേജര്‍മാരാണെന്നും ഇത് കേരള സമൂഹം അംഗീകരിക്കില്ലെന്നും പൊതു വിദ്യാഭ്യാസ കൂട്ടായ്മ പ്രഖ്യാപിച്ചു. പൊതു വിദ്യാലയങ്ങള്‍ പൊതുസ്വത്താണ്. സ്‌കൂള്‍ നടത്തിപ്പ് ചുമതല വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മാനേജര്‍മാര്‍ക്കാണെങ്കിലും വിദ്യാലയം അടച്ചു പൂട്ടാനുള്ള അധികാരം മാനേജര്‍മാര്‍ക്ക് നല്‍കാന്‍ പാടില്ലെന്നും കൂട്ടായ്മയില്‍ ചൂണ്ടിക്കാട്ടി. ഇവ നടപ്പാക്കാനായി വിദ്യാഭ്യാസ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ആള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം ഷാജഹാന്‍ മുഖ്യ പ്രഭാഷണം നടത്തി. ജനകീയ പ്രതിരോധ സമിതി ജില്ലാ കണ്‍വീനര്‍ എ. ശേഖര്‍ അധ്യക്ഷനായി. വി.പി വാസുദേവന്‍, അഡ്വ. ടി.പി സന്തോഷ്‌കുമാര്‍, നമ്പിടി നാരായണന്‍, ടി. ശശിധരന്‍, സി.വി കുമാരന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  a month ago
No Image

സൗജന്യയാത്ര; സ്വകാര്യബസ് സർവിസ് 2000 മുതൽ 3000 വരെ വരുമാനനഷ്ടം

Kerala
  •  a month ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില കുറയും | UAE Weather

uae
  •  a month ago
No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  a month ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  a month ago
No Image

ഇരട്ട ഭൂചലനത്തില്‍ നടുങ്ങി വെനസ്വേല; കനത്ത നാശനഷ്ടം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്

International
  •  a month ago
No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  a month ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ഇടിവെട്ടി മഴ പെയ്യും; ഞായറാഴ്ച്ച വരെ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  a month ago