വരക്കല്‍ കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം; വീടുകള്‍ക്ക് ഭീഷണി
കോഴിക്കോട്: ജീവന്‍കൈയിലെടുത്താണ് വരക്കല്‍ ബീച്ചില്‍ കുടുംബങ്ങള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. കടല്‍ഭിത്തി കെട്ടാത്തതുകാരണം കര കടലെടുത്തു തുടങ്ങിയതോടെ വീടുകള്‍ ഏത് നിമിഷവും തകര്‍ന്നേക്കുമെന്ന ഭീതിയാണ് കുടുംബങ്ങള്‍. രഞ്ജിത, മിനി എന്നിവരുടെ കുടുംബങ്ങളാണ് കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ഭീതിയില്‍ കഴിയേണ്ടി വരുന്നത്.
കഴിഞ്ഞ നാല് ദിവസമായി വരക്കല്‍ ബീച്ചില്‍ ശാന്തി നഗര്‍ കോളനിയുടെ വടക്കേ അറ്റത്തുള്ള കുടുംബങ്ങള്‍ ഉറങ്ങിയിട്ട്. ജില്ലാ കലക്ടര്‍, വില്ലേജ് അധികാരികള്‍ എല്ലാവരും വന്ന് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവര്‍ മാറിയിട്ടില്ല. തങ്ങള്‍ ഇവിടെ നിന്നും മാറിയാല്‍ സുരക്ഷ ഏര്‍പ്പെടുത്താമെന്ന് ഒരു ഉദ്യോഗസ്ഥനും ഇവര്‍ക്ക് ഉറപ്പ് നല്‍കുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ ഇവിടം വിട്ട് പോകില്ലെന്ന് അവര്‍ക്ക് തീരുമാനിക്കേണ്ടി വന്നത്.
കടല്‍ക്ഷോഭത്തെതുടര്‍ന്ന് ഈ രണ്ട് വീട്ടുകാരുടേയും മുറ്റത്തെ തെങ്ങുകള്‍ നിലംപൊത്തി. രണ്ടു തെങ്ങുകള്‍ ഏത് നിമിഷവും കടലിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. ഇവയുടെ അടിയിലെ മണല്‍ പോയതുകാരണം കടലിലേക്ക് ചെരിഞ്ഞാണ് നില്‍പ്പ്. ഏതാണ്ട് മൂന്നു മീറ്റര്‍ മാത്രമാണ് തീരത്തു നിന്നും വീടുകളുടെ അകലം.
രണ്ടു വീടുകള്‍ക്കു കൂടി സുരക്ഷയൊരുക്കി കരിങ്കല്‍ ഭിത്തി കെട്ടാമെന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ അറിയിച്ചിട്ടുണ്ട്. ഈ ഉറപ്പിലാണ് ഇവര്‍ ജീവിക്കുന്നത്. കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പ് കടല്‍ക്ഷോഭം ഇത്തരത്തിലാണെങ്കില്‍ കാലവര്‍ഷം തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ഇവര്‍ക്ക് ചിന്തിക്കാനാവുന്നില്ല. കാരണം അത്രക്കും ഭയനാകമാണ് ഇപ്പോഴത്തെ സ്ഥിതി. ആര്‍ത്തലക്കുന്ന കടലിനെ തടഞ്ഞു നിര്‍ത്താന്‍ അടിയന്തര നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് രഞ്ജിതയും മിനിയും പറയുന്നു.
ഡോ.പി.ബി സലീം ജില്ലാ കലക്ടറായിരിക്കെ ആരംഭിച്ച സ്പര്‍ശം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടത്തെ താമസക്കാര്‍ക്ക് വീടുകള്‍ വച്ചു നല്‍കിയത്. ചെറുകുടിലുകളുടെ സ്ഥാനത്ത് ഒരേ മാതൃകയിലുള്ള കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിച്ചു നല്‍കി. തീരത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയില്ലാതിരിക്കാന്‍ കടല്‍ഭിത്തിയും നിര്‍മിച്ചു. എന്നാല്‍ രണ്ടു വീടുകള്‍ക്കു കൂടി സൂരക്ഷക്കായി പത്തുമീറ്റര്‍ നീളത്തില്‍ കൂടി ഭിത്തി കെട്ടേണ്ടതായുണ്ട്. ഇതാണ് ഇപ്പോള്‍ കടലെടുക്കുന്നത്.
വള്ളിപ്പടര്‍പ്പുകളും വീഴാന്‍ തയ്യാറായതും വീണതുമായ തെങ്ങുകളുമാണ് ഇപ്പോള്‍ ഇവരുടെ സുരക്ഷക്കായി നിലകൊള്ളുന്നത്. ഇവ ഏത് നിമിഷവും കടലെടുത്തുപോകുമെന്ന് ശാന്തിനഗര്‍ കോളനി നിവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."