ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ക്ലാസുകള്‍ തുടങ്ങി
ജിദ്ദ: സഊദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള ക്ലാസുകള്‍ തുടങ്ങി.
രാജ്യത്തെ നിലവിലെ അവസ്ഥയില്‍ നിരവധി കുടുംബങ്ങള്‍ നാട്ടിലേക്കു മടങ്ങിയതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ പ്രവേശനത്തിലും കുറവ് വന്നിട്ടുണ്ട്.
സഊദി കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ദമ്മാം, ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ 2018 19 അധ്യാന വര്‍ഷത്തിലേക്കുള്ള ക്ലാസുകളിലെ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്ക് പുതിയ അഡ്മിഷന് വേണ്ടി അപേക്ഷിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചു.
ഇതിനു ശേഷവും സ്‌കൂളില്‍ ഒഴിവ് വന്നതിനാല്‍ രണ്ടാം തവണയും അപേക്ഷ ക്ഷണിക്കുന്ന അവസ്ഥയും ഉണ്ടായി.
കെ.ജി ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ ചെറിയൊരു ശതമാനത്തിന് സീറ്റ് ലഭ്യമായില്ല. 17000 വിദ്യാര്‍ഥികളാണ് ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നത്. കെ..ജി വിഭാഗത്തിന് ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസുകള്‍ നടന്നു വരുന്നത്.
അതേ സമയം പല പ്രവിശ്യകളിലെയും പ്രൈവറ്റ് സ്‌കൂളുകളും കഴിഞ്ഞ ദിവസം മുതലാണ് ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ അല്‍മുന ഇന്ത്യന്‍ സ്‌കൂളില്‍ ഇന്നു മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക.
അതിനിടെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രവേശന ഫീസ് വീണ്ടും വര്‍ധിപ്പിച്ചു. 500 റിയാലിന്റെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം താമസിയാതെ നടപ്പിലാക്കാന്‍ ഇരിക്കെയാണ് മുന്നറിയിപ്പൊന്നുമില്ലാതെ പ്രവേശന ഫീസില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും 500 റിയാല്‍ പ്രവേശ ഫീസ് വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രവേശന ഫീസ് ഇനത്തില്‍ 1500 റിയാല്‍ നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."