പെട്രോള്‍, ഡീസല്‍ വില: സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില അനിയന്ത്രിതമായി കുതിച്ചുയരുമ്പോള്‍ കേന്ദ്രം വില കുറയ്ക്കുന്നില്ലെന്ന് ഒഴിവുകഴിവു പറഞ്ഞ് രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില കുറയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ യു.ഡി.എഫിന്റെ മാതൃക സ്വീകരിച്ച് കുറഞ്ഞപക്ഷം അധികവിലയുടെ നികുതിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെണ്ടന്നു വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 2011- 16 കാലയളവില്‍ നാലു തവണ ഇന്ധനവില ഉയര്‍ന്നപ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെണ്ടന്നു വയ്ക്കുകയാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. 619.17 കോടി രൂപയുടെ ആനുകൂല്യം യു.ഡി.എഫ് സര്‍ക്കാര്‍ ഇതിലൂടെ ജനങ്ങള്‍ക്കു നല്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില പകുതിയോളം താഴ്ന്നിട്ടും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു. എക്സൈസ് ഡ്യൂട്ടി നിരവധി തവണ കൂട്ടി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം കുതിച്ചുയരുന്നു. സാധാരണ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."